തിരുവനന്തപുരം: ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാരം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തും. മാധ്യമസ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് അദ്ദേഹം ചീഫ് ജസ്റ്റിസിനെ കാണുമെന്ന് ഉറപ്പു നല്‍കിയത്. പ്രശ്‌നപരിഹാരത്തിന് ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.