Connect with us

india

ചൈന ബുദ്ധമതത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു; ദലൈ ലാമ

ദലൈ ലാമയുടെ ബോധഗയയിലെ സന്ദര്‍ശന സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം ചൈനീസ് ചാരവനിതയെ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്ത് വന്നിരുന്നു.

Published

on

ബുദ്ധമതത്തെ നശിപ്പിക്കാന്‍ ചൈന ശ്രമം നടത്തുകയാണെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. ചൈനീസ് സര്‍ക്കാര്‍ പത്മസംഭവ എന്ന പ്രതിമ തകര്‍ത്തതിനെ ചൊല്ലിയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. ബോധഗയയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബുദ്ധമതത്തെ തകര്‍ക്കാന്‍ ചൈന ശ്രമിക്കുകയാണ്. എങ്കിലും ബുദ്ധമതം ഇവിടെ നലനില്‍ക്കുന്നു. ചൈനയിലും ബുദ്ധമത വിശ്വസികള്‍ ഉണ്ട്. ആരെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല. ഇന്നും ചൈനയിലെ ബുദ്ധമത അനുയായികള്‍ ബുദ്ധനു മുന്നില്‍ പ്രാര്‍ഥിക്കുകയാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദലൈ ലാമയുടെ ബോധഗയയിലെ സന്ദര്‍ശന സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം ചൈനീസ് ചാരവനിതയെ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്ത് വന്നിരുന്നു.

india

ഞാനൊരു വ്യവസായ വിരുദ്ധനല്ല, കുത്തക വിരുദ്ധൻ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

യഥാർഥ ഈസ്റ്റ് ഇന്ത്യാ കമ്പനി 150 വർഷങ്ങൾക്കുമുമ്പ് പുറപ്പെട്ടുപോയെന്നും എന്നാൽ അത് സൃഷ്ടിച്ച ഭയം പുതിയ ഇനം കുത്തകാവകാശികളായി തിരിച്ചെത്തിയെന്നും ‘ഇന്ത്യൻ എക്‌സ്പ്രസി’ലെ ലേഖനത്തിൽ അഭിപ്രായപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തി​ന്‍റെ പരാമർശം.

Published

on

താൻ ബി.ജെ.പി ആരോപിക്കുന്നതുപോലെ ‘ബിസിനസ് വിരുദ്ധൻ’ അല്ലെന്നും മറിച്ച് ‘കുത്തക വിരുദ്ധനും’ ‘അവർ നിയന്ത്രിക്കുന്ന വ്യവസ്ഥയുടെ വിരുദ്ധനു’മാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യഥാർഥ ഈസ്റ്റ് ഇന്ത്യാ കമ്പനി 150 വർഷങ്ങൾക്കുമുമ്പ് പുറപ്പെട്ടുപോയെന്നും എന്നാൽ അത് സൃഷ്ടിച്ച ഭയം പുതിയ ഇനം കുത്തകാവകാശികളായി തിരിച്ചെത്തിയെന്നും ‘ഇന്ത്യൻ എക്‌സ്പ്രസി’ലെ ലേഖനത്തിൽ അഭിപ്രായപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തി​ന്‍റെ പരാമർശം.

‘ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ബി.ജെ.പിയിലെ എതിരാളികൾ എന്നെ ബിസിനസ് വിരുദ്ധനായി ഉയർത്തിക്കാട്ടുന്നു. ഞാൻ ഒരു ബിസിനസ്സ് വിരുദ്ധനല്ല, ഒരു കുത്തക വിരോധിയാണ്. ‘ഒളിഗോപോളികൾ’ സൃഷ്ടിക്കുന്ന വ്യവസ്ഥയുടെ വിരുദ്ധനാണ്. ഒന്നോ രണ്ടോ അഞ്ചോ ആളുകളുടെ ബിസിനസി​ന്‍റെ ആധിപത്യത്തിന് ഞാനെതിരാണ്’ -എക്‌സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ രാഹുൽ വ്യക്തമാക്കി.

‘മാനേജ്‌മെന്‍റ് കൺസൾട്ടന്‍റായാണ് എ​ന്‍റെ കരിയർ ആരംഭിച്ചത്. ഒരു ബിസിനസ് വിജയിക്കാൻ ആവശ്യമായ കാര്യങ്ങൾ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ ഞാനിതാവർത്തിക്കുന്നു. ഞാൻ ബിസിനസ് വിരുദ്ധനല്ല. ഒരു കുത്തക വിരുദ്ധനാണ് -രാഹുൽ പറഞ്ഞു. തൊഴിലവസരങ്ങൾ, വ്യവസായം, പുതുമകൾ, മത്സരങ്ങൾ എന്നിവയെ പിന്തുണക്കുന്നുവെന്നും എല്ലാ ബിസിനസുകൾക്കും സ്വതന്ത്രവും നീതിയുക്തവുമായ ഇടം ലഭിക്കുമ്പോൾ നമ്മുടെ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധിപ്പെടുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യയെ നിശബ്ദമാക്കിയതെന്നും രാഹുൽ ത​ന്‍റെ ലേഖനത്തിൽ പറഞ്ഞിരുന്നു. മര്യാദയുള്ള മഹാരാജാക്കന്മാരുമായും നവാബുമാരുമായും പങ്കാളികളാകുകയും കൈക്കൂലി നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് കമ്പനി ഇന്ത്യയെ ശ്വാസം മുട്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുത്തകകളുടെ ഒരു പുതിയ ഇനം അതി​ന്‍റെ സ്ഥാനത്തേക്ക് കടന്നുവന്ന് ഭീമാകാരമായ സമ്പത്ത് ഉണ്ടാക്കുന്നുവെന്നും രാഹുൽ എഴുതുകയുണ്ടായി.

Continue Reading

india

ശ്വാസംമുട്ടി ഡല്‍ഹി; വായുമലിനീകരണ തോത് 400 നോട് അടുത്തു

ആര്‍ കെ പുരം, ദ്വാരക സെക്ടര്‍, വസീര്‍പൂര്‍ തുടങ്ങി ഡല്‍ഹിയിലെ പ്രധാന നഗര മേഖലകളിലാണ് വായുമലിനീകരണ തോത് വര്‍ധിച്ച് ഗുരുതരാവസ്ഥയിലായത്.

Published

on

ഡല്‍ഹിയില്‍ വായുമലിനീകരണ തോത് 400 നോട് അടുത്തു. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിച്ചാല്‍ പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കാനും ആവശ്യം ഉയരുന്നുണ്ട്.

ആര്‍ കെ പുരം, ദ്വാരക സെക്ടര്‍, വസീര്‍പൂര്‍ തുടങ്ങി ഡല്‍ഹിയിലെ പ്രധാന നഗര മേഖലകളിലാണ് വായുമലിനീകരണ തോത് വര്‍ധിച്ച് ഗുരുതരാവസ്ഥയിലായത്. വായു മലിനീകരണതോത് വര്‍ധിച്ച സാഹചര്യത്തില്‍ ശ്വാസതടസം അലര്‍ജി ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ജനങ്ങല്‍ നേരിടുന്നുണ്ട്..

വായു മലിനീകരണത്തിന്റെ പ്രധാന കാരണം വാഹനങ്ങളില്‍ നിന്നുമുള്ള പുകയാണെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് പഠന റിപ്പോര്‍ട്ട് പറയുന്നത്. വായു മലിനീകരണ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നതിന് പിഴ ഈടാക്കാനും തീരുമാനിച്ചു. 5000 രൂപ മുതല്‍ 30,000 രൂപ വരെയാകും പിഴ.

വായു മലിനീകരണം നിയന്ത്രിക്കന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞു.

 

Continue Reading

india

സൽമാൻ ഖാന് നേരെയുണ്ടായ വധഭീഷണി; പ്രതിയെ പിടികൂടി മുംബൈ പൊലീസ്

അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു ട്രാഫിക് പൊലീസ് കൺട്രോൾ റൂമിലേക്ക് വന്ന സന്ദേശം

Published

on

മുംബൈ: നടൻ സൽമാൻഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാൻ സ്വദേശിയെ കർണാടകയിൽനിന്ന് അറസ്റ്റു ചെയ്തു. ഭിക്കാറാം (32) ആണ് അറസ്റ്റിലായത്. ഇയാളെ മഹാരാഷ്ട്ര പൊലീസിനു കൈമാറി. മഹാരാഷ്ട്ര പൊലീസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്. സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു ട്രാഫിക് പൊലീസ് കൺട്രോൾ റൂമിലേക്ക് വന്ന സന്ദേശം. പ്രാദേശിക മാധ്യമങ്ങളിൽ നടന് നേരെ നടക്കുന്ന ഭീഷണി വാർത്ത കാണുന്നതിനിടെയാണ് ബികാറാം മുംബൈ പൊലീസ് കണ്‍ട്രോൾ റൂമിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് കർണാടക പൊലീസ് പറഞ്ഞു.

‘‘ഇതു ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനാണ്. സൽമാൻ ഖാന് സ്വന്തം ജീവൻ വേണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’’ – ഭിക്കാറാം ഭീഷണി സന്ദേശത്തിൽ പറഞ്ഞത് ഇങ്ങനെ.

Continue Reading

Trending