ബെയ്ജിങ്: അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെ പരിഹസിക്കുന്ന തരത്തിലുള്ള ട്രേംപ്‌ഡോഗ് തരംഗമാവുന്നു.  പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ചൈനയിലെ ഷോപ്പിങ് മാളില്‍ സ്ഥാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപിന്റെ രൂപ സാദൃശ്യമുള്ള രൂപത്തിന് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിമാറകയാണിപ്പോള്‍ . വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ തായ്‌യുവാനിലെ ഷോപ്പിങ് മാളിന് മുന്നിലാണ് രൂപം സ്ഥാപിച്ചിരിക്കുന്നത്.

 

ട്രംപിന്റെ മുഖമുദ്രയായ ചൂണ്ടുവിരല്‍ മുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന നായയുടെ മുടി ട്രംപിന് ഏറെ ഇഷ്ടപ്പെട്ട സ്വര്‍ണനിറത്തിലാണ്. കഴുത്തില്‍ ചുവന്ന തൂവാലയും അണിഞ്ഞിട്ടുണ്ട്. ട്രംപിന്റെ രൂപ സാദൃശ്യമുള്ള രൂപത്തിന് ട്രംപ്‌ഡോഗ് എന്ന ഹാഷ് ടാഗിലാണ് സോഷ്യല്‍ മീഡിയിയല്‍ തരംഗമാവുന്നത്. ചൈനയിലെ ചാന്ദ്രവര്‍ഷ കലണ്ടര്‍ പ്രകാരം 2018 ഫെബ്രുവരി 16നാണ് പുതുവര്‍ഷം. ഇതോടനുബന്ധിച്ചാണ് ഷോപ്പിങ് മാളിന് മുന്നില്‍ നായയുടെ രൂപം സ്ഥാപിച്ചത്.