Connect with us

Education

‘വൈലോപ്പിള്ളിയുടെ വാഴക്കുല’ വിവാദത്തില്‍ വിശദീകരണവുമായി ചിന്ത ജെറോം

താന്‍ പ്രബന്ധം കോപ്പിയടിച്ചതാണെന്ന വാര്‍ത്ത ശരിയല്ലെന്ന് ചിന്ത പറഞ്ഞു

Published

on

ഇടുക്കി: വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെ രേഖപ്പെടുത്തിയത് നോട്ടപ്പിശകെന്ന് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തില്‍ രേഖപ്പെടുത്തിയ വന്‍ പിഴവ് ചൂണ്ടിക്കാണിച്ചവര്‍ക്കു നന്ദി അറിയിക്കുന്നതായും ചിന്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗവേഷണത്തിന്റെ പ്രധാന വിഷയവുമായി ബന്ധമില്ലാത്ത കാര്യമാണ് വാഴക്കുല പരാമര്‍ശം. എങ്കിലും നോട്ടപ്പിശക് അംഗീകരിക്കുന്നതായി ചിന്ത പറഞ്ഞു. പ്രബന്ധം പുസ്തകമാക്കുമ്പോള്‍ പിശകു തിരുത്തുമെന്നും അറിയിച്ചു. സദുദ്ദേശ്യത്തോടെ തെറ്റു ചൂണ്ടിക്കാണിച്ചവര്‍ക്കു നന്ദി പറയുന്നുവെന്നും ചിന്ത അറിയിച്ചു.

തനിക്ക് പറ്റിയ തെറ്റ് അതേപോലെ ബോധി കോമണ്‍സ് എന്ന സൈറ്റില്‍ വന്നതു ചൂണ്ടിക്കാട്ടി താന്‍ പ്രബന്ധം കോപ്പിയടിച്ചതാണെന്ന വാര്‍ത്ത ശരിയല്ലെന്ന് ചിന്ത പറഞ്ഞു. ഒരു വരി പോലും കോപ്പിയടിച്ചിട്ടില്ലെന്നും അതേസമയം ബോധി കോമണ്‍സ് ഉള്‍പ്പെടെയുള്ളവയില്‍നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അതു റഫറന്‍സില്‍ സൂചിപ്പിച്ച കാര്യമാണെന്നും ചിന്ത വിശദീകരിച്ചു.

Education

‘ലോകപ്രസിദ്ധ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കൂ’ പരീക്ഷാ ചോദ്യത്തിന്റെ ആവേശത്തിൽ കുട്ടികൾ

Published

on

ലോകപ്രസിദ്ധ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കാൻ ആവശ്യപ്പെട്ടുള്ള ചോദ്യം കണ്ട ആവേശത്തിലായിരുന്നു കുട്ടികൾ. അർജന്റീനിയൻ ഫുട്ബോൾ താരം ലയണല്‍ മെസി കേരളത്തിലെ മലയാളം പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ചോദ്യമായി എത്തിയത്.

ഇന്നലെ നടന്ന നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറിലെ നാലാമത്തെ ചോദ്യം ‘ലോകപ്രസിദ്ധ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കൂ’ എന്നതായിരുന്നു. ലോകകപ്പുമായി മടങ്ങിയ താരത്തിന്‍റെ ചിത്രം സഹിതമായിരുന്നു ചോദ്യം. മെസ്സിയുടെ ചിത്രവും, ജനനം, ഫുട്ബാൾ കരിയറിലെ പ്രധാന സംഭവങ്ങൾ, പുരസ്കാരങ്ങൾ തുടങ്ങിയ വിവരങ്ങളും ചോദ്യപ്പേപ്പറിൽ തന്നെ നൽകിയിരുന്നു. ഇത് വികസിപ്പിച്ച് ജീവചരിത്ര കുറിപ്പ് തയാറാക്കാനായിരുന്നു ചോദ്യം.

Continue Reading

crime

അഞ്ചാം ക്ലാസുകാരിയെ സ്‌കൂള്‍ പ്യൂണും സംഘവും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു

രാജ്യ തലസ്ഥാനത്ത് കൂട്ട ബലാത്സംഗം.

Published

on

രാജ്യ തലസ്ഥാനത്ത് കൂട്ട ബലാത്സംഗം. ഡല്‍ഹിയിയിലെ സ്‌കൂളില്‍ സ്‌കൂള്‍ പ്യൂണും സംഘവും ചേര്‍ന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. എം.സി.ഡി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. ഉത്തര്‍പ്രദേശ് ജൗന്‍പൂര്‍ സ്വദേശിയായ 54 കാരന്‍ അജയ് എന്ന പ്യൂണും സംഘവുമാണ് അഞ്ചാം ക്ലാസുകാരിയോട് ക്രൂരത കാണിച്ചത്.

അജയിയെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചെങ്കിലും ഇവരെ പിടികൂടാനായില്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

സ്‌കൂളില്‍ നിന്ന് അജ്ഞാത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയെ എല്‍ബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് വൈദ്യപരിശോധനയ്ക്കും കൗണ്‍സിലിംങ്ങിനും വിദേയമാക്കി.

Continue Reading

Career

അപകടത്തില്‍ കാല് തകര്‍ന്നു; ആംബുലന്‍സില്‍ പരീക്ഷയെഴുതി വിദ്യാര്‍ഥിനി

വാഹനപകടത്തെ തുടര്‍ന്ന് പരീക്ഷ തുടരാന്‍ സാധിക്കാത്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി ആംബുലന്‍സില്‍ പരീക്ഷ എഴുതി

Published

on

വാഹനപകടത്തെ തുടര്‍ന്ന് പരീക്ഷ തുടരാന്‍ സാധിക്കാത്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി ആംബുലന്‍സില്‍ പരീക്ഷ എഴുതി. മുംബൈയിലെ ബാന്ദ്ര സ്വദേശിനിയായ മുബശിറ സാദിഖ് സയ്യിദ് എന്ന വിദ്യാര്‍ഥിനിയാണ് പ്രത്യേക അനുമതിയോടെ ആംബുലന്‍സില്‍ പരീക്ഷ എഴുതിയത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പരീക്ഷ കഴിഞ്ഞതിനു ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് മുബശിറയെ കാര്‍ ഇടിക്കുന്നത്. അപകടത്തില്‍ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അന്ന് തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ബാക്കിയുള്ള പരീക്ഷകള്‍ എഴുതണമെന്ന ആവശ്യം അധ്യാപകരോട് മുബശിറ പറഞ്ഞിരുന്നു.

തുടര്‍ന്ന് പരീക്ഷ ബോര്‍ഡ് സെക്രട്ടറിയെ കാണുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അവസാനം വിദ്യാര്‍ഥിക്ക് ആംബുലന്‍സില്‍ വെച്ച് പരീക്ഷ എഴുതാന്‍ അനുവാദം ലഭിക്കുകയായിരുന്നു. അഞ്ചുമാന്‍ ഇസ്‌ലാം വിദ്യാര്‍ഥിനിയാണ് മുബശിറ.

Continue Reading

Trending