X

സിറിയന്‍ മിസൈല്‍ ആക്രമണം : തുര്‍ക്കിയില്‍ മൂന്ന് മരണം

ഇസ്താംബുള്‍: സിറിയയില്‍ നിന്ന് തുര്‍ക്കിയിലെ അതിര്‍ത്തി പ്രദേശമായ കര്‍കാമിഷിലേക്ക് നടത്തിയ റോക്കറ്റാക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.കുര്‍ദ്ദിഷ് വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ആറ് പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ ഒരു ഹൈസ്‌കൂളും രണ്ട് വീടുകളും ഒരു ട്രക്കും റോക്കറ്റാക്രമണത്തില്‍ തകര്‍ന്നു.ആക്രമണത്തിന് പിന്നാലെ തുര്‍ക്കി സേനയും തിരിച്ചടി നടത്തി.

കഴിഞ്ഞാഴ്ച ആറ് പേരുടെ മരണത്തിനിടയാക്കിയ ഇസ്താംബുള്‍ സ്‌ഫോടനത്തിന് പിന്നിലെന്ന് കരുതുന്ന ഇറാഖിലെയും സിറിയയിലെയും കുര്‍ദ്ദിഷ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഞായറാഴ്ച തുര്‍ക്കി വ്യോമാക്രാമണം നടത്തിയിരുന്നു. സിറിയയില്‍ 31 പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തിരിച്ചടിയാണ് തുര്‍ക്കിയ്ക്ക് നേരെ ഇന്നലെയുണ്ടായ ആക്രമണം.

 

web desk 3: