Connect with us

Video Stories

മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശം പ്രക്ഷുബ്ധമായി വീണ്ടും നിയമസഭ

Published

on

 

തിരുവനന്തപുരം: ആലുവയിലെ ജനങ്ങളെയും പ്രതിപക്ഷത്തെയും തീവ്രവാദികളെന്ന് വിളിച്ചാക്ഷേപിച്ച മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ ഇന്നലെയും നിയമസഭ പ്രക്ഷുബ്ധമായി. മുഖ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി പി.ടി തോമസ് എം.എല്‍.എ അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിക്കുകയും പരാമര്‍ശം പിന്‍വലിക്കുന്നതിന് പകരം കൂടുതല്‍ പ്രകോപനപരമായി സംസാരിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. സഭയിലെ പരാമര്‍ശത്തിന്റെ പേരില്‍ അടിയന്തര പ്രമേയ നോട്ടിസ് അനുവദിക്കാനാകില്ലെന്നായിരുന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ നിലപാട്. സ്പീക്കറുടെ നിലപാട് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാത്തത് ശരിയായ നടപടിയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ‘ഞാന്‍ തീവ്രവാദിയോ, മറുപടി പറയൂ മുഖ്യമന്ത്രി’ എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ ഇന്നലെ സഭയില്‍ എത്തിയത്. ആലുവ സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആലുവക്കാര്‍ തീവ്രവാദികളാണെന്നും ആലുവ സ്വതന്ത്ര റിപ്പബ്ലിക്ക് അല്ലെന്നുമുള്ള വിവാദ പരാമര്‍ശം നടത്തിയത്.

india

കെജ്രിവാള്‍ പടിയിറങ്ങുമ്പോള്‍

വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മതേതര പക്ഷത്ത് വിള്ളല്‍ സൃഷ്ടിക്കുന്ന നീക്കങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായതും ഡല്‍ഹിയില്‍പോലും മതേതര സഖ്യം രൂപപ്പെടുത്തുന്നതില്‍ വിമുഖത കാണിച്ചതും അവര്‍ സ്വയം കു ഴിതോണ്ടിയതിനുള്ള ഉദാഹരണങ്ങളാണ്.

Published

on

ഒരുപതിറ്റാണ്ടുകാലത്തെ തുടര്‍ഭരണത്തിനു ശേഷം ഡല്‍ഹിയില്‍ ആം ആദ്മിപാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തായിരിക്കുകയാണ്. 70 അംഗ സംസ്ഥാന നി യമസഭയില്‍ 48 സീറ്റുകളുമായി ബി.ജെ.പി ഭരണമുറപ്പിച്ചപ്പോള്‍ ആപ് 22 സീറ്റുകളിലേക്ക് ഒതുങ്ങിയിരിക്കുന്നു. പാര്‍ട്ടിയുടെ സര്‍വസ്വവുമായിരുന്ന അരവിന്ദ് കെജ്രിവാളിന്റെയും പാര്‍ട്ടിയിലെ രണ്ടാമന്‍ മനീഷ് സിസോദിയയുടെയും പരാജയങ്ങള്‍ ഇരട്ട പ്രഹരമായിമാറിയപ്പോള്‍ മുഖ്യമന്ത്രി അതിഷിയുടെ വിജയമാണ് അവര്‍ക്ക് ഏക ആശ്വാസം. 2015ല്‍ 54.3 ശതമാനം വോട്ടും 67 സീറ്റും 2020 ല്‍ 53.57 ശതമാനം വോട്ടും 62 സീറ്റും നേടിയ ‘സാധാരണക്കാരന്റെ പാര്‍ട്ടിക്ക്’ ഇത്തവണ ലഭിച്ചത് 43.57 ശതമാനം വോട്ടും 22 സീറ്റുമാണ്. കേന്ദ്രവും മിക്ക സംസ്ഥാനങ്ങളും കൈവശമുണ്ടായിട്ടും ഡല്‍ഹിയുടെ അസാനിധ്യം അഭിമാനപ്രശ്നമായി കണക്കാക്കിയിരുന്ന ബി.ജെ.പി ഇന്ദ്രപ്രസ്ഥം കൈപ്പിടിയിലൊതുക്കാന്‍ ഇത്തവണ അരയും തലയും മുറുക്കി ഗോദയിലുണ്ടയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും മുന്നണിയില്‍ നിലയുറപ്പിച്ചപ്പോള്‍ അണിയറയില്‍ ആര്‍.എസ്.എസും കഠിനപ്രയത്‌നത്തി ലായിരുന്നു. കോണ്‍ഗ്രസ് കളത്തിലുണ്ടായിരുന്നെങ്കിലും ബി.ജെ.പി തിരിച്ചുവരുമോ ആം ആദ്മി പാര്‍ട്ടി തുടരുമോ എന്നതു തന്നെയായിരുന്നു ജനാധിപത്യ ഇന്ത്യ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്. എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് അധികാരത്തിലേറ്റിയ ഡല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങള്‍ തന്നെ കെജ്രിവാളിനെയും കൂട്ടരെയും നിഷ്‌കരുണം താഴെയിറക്കിയിരിക്കുകയാണ്. സാധാരണക്കാരന്റെ രാഷ്ട്രീയം പറഞ്ഞ, മധ്യവര്‍ഗത്തിന് വലിയ സ്വപ്നങ്ങള്‍ നല്‍കിയ, രാഷ്ട്രീയത്തിലെ അഴിമതിയും അധാര്‍മികതയും തൂത്തുവാരുമെന്ന് പ്രഖ്യാപിച്ച ആംആദ്മിയെ ഡല്‍ഹി ജനത മാറ്റിനിര്‍ത്തുമ്പോള്‍ ആംആദ്മിയുടെ രാഷ്ട്രീയത്തിന് എവിടെയാണ് പിഴച്ചത് എന്ന ചോദ്യം പ്രസക്തമാവുകയാണ്.

2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ മതേതര ശക്തികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടിയുടെ ഗണത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തെ പെടുത്താന്‍ കഴിയില്ലെന്ന സാഹചര്യത്തില്‍ വിശേഷിച്ചും. കാരണം, മഹാരാഷ്ട്രയിലും ഹരിയാനയിലുമെല്ലാം ജനവിധി അട്ടിമറിക്കലും വര്‍ഗീയ ധ്രുവീകരണവുമെല്ലാമാണ് വര്‍ഗീയ ശക്തികളുടെ വിജയത്തിനും മതേതര ശക്തികളുടെ പരാജയത്തിനും കാരണമായി പറയാവുന്നതെങ്കില്‍ ഡല്‍ഹിയില്‍ ഈരണ്ടു ഘടകങ്ങളും മുഖ്യവിഷയമായി ഉയര്‍ത്തിക്കാണി ക്കാനുള്ള സാഹചര്യം നിലവിലില്ല എന്നതുതന്നെ. ഇ ലക്ട്രിക് വോട്ടിങ് മെഷിനുകളുമായി ബന്ധപ്പെട്ടുള്ള പൊരുത്തക്കേടുകളൊന്നും ഒരു പാര്‍ട്ടിയും ചൂണ്ടിക്കാണിച്ചിട്ടില്ല എന്നതിനോടൊപ്പം പതിവില്‍ നിന്ന് വിഭിന്നമായി ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തേക്കാള്‍ ഊന്നല്‍ നല്‍കിയത് മറ്റുപല വിഷയങ്ങള്‍ക്കുമാണെന്നതും യാഥാര്‍ത്ഥ്യവുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ പരീക്ഷണമായിരുന്ന ആംആദ്മിക്ക് സംഭവിച്ചിരിക്കുന്നത് രാഷ്ട്രീയമായ പരാജയം തന്നെയാണെന്ന് ന്യായമായും വിലയിരുത്താവുന്നതാണ്.

2015ല്‍ സാധാരണക്കാരുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയും ആരോഗ്യം, വിദ്യാഭ്യാസം, വെള്ളക്കരം, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ അവ പ്രാവര്‍ത്തികമാക്കാനും സാധിച്ചിരുന്നുവെങ്കില്‍ 2020 ല്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ അവ പാലിക്കാനോ സാധിക്കാത്ത അവസ്ഥയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകളും മാലിന്യം നിറഞ്ഞ തെരുവുകളും പാതിവഴിയിലായ പദ്ധതികളുമെല്ലാം ഇവിടെയൊരു ഭരണമുണ്ടോ എന്ന ചോദ്യം ജനങ്ങളില്‍ ഉയര്‍ത്തുന്ന സാഹചര്യങ്ങള്‍ സംജാതമാക്കി. ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുപകരം അന്വേഷണങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും സര്‍ക്കാരിനെ പ്രതിരോധിക്കുകയെന്ന ചുമതലയായിരുന്നു ഇക്കഴിഞ്ഞ കാലയളവില്‍ കെജ്രിവാളിനും സംഘത്തിനുമുണ്ടായിരുന്നത്. മദ്യ അഴിമതിയും, കെജ്രിവാളിന്റെ്‌റെ ഔദ്യോഗിക വസതിയായ ശീഷ് മഹലിന്റെ നവീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ആംആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ക്കുമേല്‍ തന്നെ പതിക്കുന്നതായിരുന്നു. ധാര്‍മികതയും അഴിമതി വിരുദ്ധതയും പറഞ്ഞ് അധികാരത്തിലെ ത്തിയവര്‍ ഇതേ വിഷയങ്ങളുടെ പേരില്‍ ജയിലറകളിലേക്ക് പോകുന്ന സാഹചര്യം ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു.

ആശയപരമായ വ്യക്തതയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പിന്റെ ആധാരം എന്നതാണ് ആം ആദ് മി പാര്‍ട്ടിയുടെ പരാജയം നല്‍കുന്ന ഏറ്റവും വലിയ പാഠം. മതേതരത്വ ആശയങ്ങളോട് എത്രമാത്രം കൂറ് പുലര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് ചിന്തനീയമാണ്. പ്രായോഗികമായും സൈദ്ധാന്തികമായുമുള്ള നിലപാടുകള്‍ ഇക്കാര്യത്തില്‍ സംശയത്തിന്റെ കരിനിയല്‍ ആ പാര്‍ട്ടിയുടെ മേല്‍ വീഴ്ത്തിയിട്ടുണ്ട് എന്നത് നിസംശയമാണ്. നാട് കലാപാഗ്‌നിയില്‍ കത്തിച്ചാമ്പലാവുകയും ഒരു വിഭാഗം ജനങ്ങള്‍ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെടുമ്പോള്‍ ഭരണാധികാരികളെ ആ വഴിക്ക് കാണാതിരിക്കുന്നതിന്റെ അര്‍ത്ഥം തങ്ങള്‍ കലാപകാരികളോടൊപ്പമാണ് എന്ന പ്രഖ്യാപനമല്ലാതെ മറ്റെന്താണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോര ട്ടത്തിന്റെ കേന്ദ്രമായി ഡല്‍ഹി മാറിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളിനെ പോലും ആ വഴിക്കൊന്നും കണ്ടില്ലെന്നത് അത്ര നിസാരമായി തള്ളിക്കളയാവുന്ന ഒന്നായിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മതേതര പക്ഷത്ത് വിള്ളല്‍ സൃഷ്ടിക്കുന്ന നീക്കങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായതും ഡല്‍ഹിയില്‍പോലും മതേതര സഖ്യം രൂപപ്പെടുത്തുന്നതില്‍ വിമുഖത കാണിച്ചതും അവര്‍ സ്വയം കു ഴിതോണ്ടിയതിനുള്ള ഉദാഹരണങ്ങളാണ്. വര്‍ഗീയത ക്കെതിരായ പോരാട്ടത്തില്‍ മതേതര പക്ഷത്ത് വിട്ടുവി ഴ്ച്ചയില്ലാതെ നിലയുറപ്പിക്കുകയെന്നതാണ് ആപിന്റെ തിരിച്ചുവരവിനുള്ള ഏക മാര്‍ഗം.

 

Continue Reading

kerala

“ഇത്രകാലം നടത്തിയത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും” കെ. മുരളീധരൻ

കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

Published

on

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. “കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

“ഇത്രകാലം ഞങ്ങൾ നടത്തി വന്നത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും,” എന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.

കിഫ്ബി ഫണ്ടിന്‍റെ സഹായത്തോടെ നിർമിക്കുന്ന റോഡുകളിൽ ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഈ വിഷയത്തിൽ സർക്കാരിനെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. “ജനങ്ങൾക്ക് കൂടി ഭൂഷണമായി ഈടാക്കുന്ന ടോൾ സ്വീകരിക്കാനാകില്ല. സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധവുമായി തെരുവുകളിലിറങ്ങും,” എന്നായിരുന്നു സുധാകരന്‍റെ വാക്കുകൾ.

വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലും, ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ നിന്നും ഇടത് മുന്നണിയും സർക്കാരും പിന്നോട്ട് നീങ്ങാത്തത് ശ്രദ്ധേയമാണ്. ടോൾ ചുമത്തുന്നത് എൽഡിഎഫ് തത്വപരമായി അംഗീകരിച്ചതായി മുന്നണി കൺവീനർ വ്യക്തമാക്കി.

എന്നിരുന്നാലും, ഈ വിഷയത്തിൽ മുന്നണി യോഗത്തിൽ വ്യക്തമായ ചർച്ച നടന്നില്ലെന്ന് ചില ഘടകകക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. ടോൾ പിരിവിന് ആവശ്യമായ നിയമനിർമ്മാണത്തിനുള്ള കരട് ഇപ്പോൾ ധനവകുപ്പിന്‍റെ പരിഗണനയിൽ കഴിയുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Continue Reading

kerala

‘ധനസ്ഥിതി മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു’: ധനമന്ത്രി ബാലഗോപാലിന്‍റെ അവകാശവാദം

പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം.

Published

on

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. വിചിത്ര അവകാശവാദം ഉന്നയിച്ചത് ഇന്നത്തെ ബജറ്റ് അവതരണത്തിലായിരുന്നു. കേരളം ഇപ്പോൾ അതിവേഗ വളർച്ചയുടെ പാതയിലാണ് യാത്രചെയ്യുന്നതെന്നും സംസ്ഥാനത്തെ ധനകാര്യ സാഹചര്യം സ്ഥിരതയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായിരിക്കുകയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. “കേരളം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയെങ്കിലും ഇനി ടേക്ക് ഓഫ് ഘട്ടത്തിലാണ്” ഇതായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ ഇന്നും പരിഹരിക്കപ്പെടാത്ത നിരവധി സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് കേരള ജനത കടന്നുപോകുന്നത്. എന്നിട്ടും എന്ത് ആത്മവിശ്വാസത്തിലാണ് മന്ത്രിയുടെ അവകാശവാദം എന്നതാണ് അദ്ഭുതം നല്‍കുന്നത്.

സംസ്ഥാനത്ത് കടുത്ത ധന ക്ഷാമം തുടരുന്നുവെന്നും, ജീവനക്കാർക്കും പെൻഷൻദാരർക്കുമുള്ള സമയബന്ധിത പണം വിതരണം പോലും അനിശ്ചിതമാവുന്നതുമാണ് യഥാർത്ഥ സ്ഥിതി. കുടിശ്ശിക ഇല്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തില്‍ ഉണ്ടാകുമോ എന്നതാണ് ഇന്ന് ഭരണപക്ഷം അന്വേഷിക്കേണ്ടത്. വളർച്ചയുടെ വാചകങ്ങൾ ആവർത്തിച്ചുകൊണ്ടാണ് സർക്കാർ യഥാർത്ഥ സാമ്പത്തിക പ്രതിസന്ധിയെ മറയ്ക്കുന്നത് എന്ന് തന്നെ പറയാന്‍ സാധിക്കും. ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തിലേ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ധനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന് ലഭിച്ച നികുതി വിഹിതം വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉയര്‍ത്തുന്നതിൽ മാത്രം കേന്ദ്രഭരണകക്ഷി പരിമിതമാവുകയാണ്. സ്വന്തം ധനകാര്യ വീഴ്ചകള്‍ മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉപയോഗിക്കുന്നത് എന്ന് പോലും കരുതാം.

മാധ്യമങ്ങളോട് രാവിലെ സംസാരിക്കുമ്പോഴും ധനമന്ത്രി സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടതായി ആവർത്തിച്ചു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക ഉറവിടങ്ങൾ എവിടെയാണ് എന്ന് വ്യക്തമല്ല. പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം. കിഫ്ബി പദ്ധതികളിൽ നിന്ന് പണം കണ്ടെത്തുന്നതിനായി ടോൾ ഫീസ് അടക്കമുള്ള അധിക ഭാരം പൊതുജനങ്ങൾക്ക് മേൽ തള്ളുന്നതിനെതിരായ പ്രതികരണങ്ങളും ഇനി ശക്തമാകും. സർവീസ് പെൻഷൻ വർദ്ധന സംബന്ധിച്ച കാര്യങ്ങളിലും സർക്കാരിന്‍റെ നിലപാട് കൃത്യമായി ഇല്ലെന്നാണ് വിമർശനം.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഗുണമാകുന്നതിന്‍റെ പേരിൽ വലിയ വാഗ്ദാനങ്ങൾ നടത്തുമ്പോഴും, ഭൂരിഭാഗം ജനങ്ങൾക്ക് അതിന്‍റെ ഫലങ്ങൾ യഥാർത്ഥത്തിൽ ലഭിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.  “വികസനത്തിന്‍റെ ടേക്ക് ഓഫിന്” തുടക്കം കുറിച്ചെന്ന് സർക്കാരിന്‍റെ അവകാശം ആവർത്തിക്കുമ്പോഴും, യഥാർത്ഥത്തിൽ പൊതു ജനങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങൾ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ശ്രദ്ധേയമായ ചോദ്യം.

Continue Reading

Trending