ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിദിനത്തില്‍ രാജ്യം അദ്ദേഹത്തെ അനുസ്മരിച്ചു. സമാധി സ്ഥലമായ ‘വീര്‍ ഭൂമി’യില്‍ കോ ണ്‍ഗ്രസ് നേതാക്കളുടെ നേ തൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യു.പി.എ ചെയര്‍പേഴ്‌സണും രാജീവ് ഗാന്ധിയുടെ പത്‌നിയുമായ സോണിയാഗാന്ധി, മക്കളായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വധ്ര, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് നേതാക്കളായ ഷീല ദീക്ഷിത്ത്, അശോക് ഗേലോട്ട്, സുഷീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ സംബന്ധി ച്ചു. പിതാവിനെ സ്മരിച്ച് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ രാജ്യത്തെ ചിന്തിപ്പിക്കുന്നതായി. ‘പക അത് കൊണ്ടു നടക്കുന്നവരുടെ ജയിലറയാണെന്നാണ് അച്ഛന്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത്. എല്ലാവരെയും സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചതിന് ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഒരു പിതാവിന് മകന് നല്‍കാന്‍ കഴിയുന്ന വലിയ സമ്മാനമാണിത്-ഇതായിരുന്നു രാഹുലിന്റെ വാക്കുകള്‍.