മലപ്പുറം: മലപ്പുറത്തെ സ്ത്രീകള്‍ പന്നികളെ പോലെ പെറ്റുകൂട്ടുന്നുവെന്ന സംഘ്പരിവാര്‍ നേതാവ് ഡോ.എന്‍ ഗോപാലകൃഷ്ണനെതിരെ അഡ്വ. ജഹാംഗീര്‍ പാലയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മലപ്പുറം പോത്തുകല്ല് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

“മലപ്പുറം ജില്ല മുസ്ളിങ്ങളുടെ പേരില്‍ ഉണ്ടാക്കിയതാണ്. ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ അവിടെ ഉണ്ടാവാന്‍ കാരണം പന്നി പ്രസവിക്കുന്നമാതിരി ഓരോവീട്ടിലും കുട്ടികളെ ഉണ്ടാക്കുന്നതാണ്. രണ്ടും മൂന്നും ഭാര്യമാരെ വെച്ചുകൊണ്ട്. അതുകൊണ്ടാണ് മലപ്പുറത്തെക്കുറിച്ച് പറയുന്നത്.- എന്നിങ്ങനെയായിരുന്നു ഇയാളുടെ പ്രസംഗം. ഇതിനെതിരെ സോഷ്യല്‍മീഡിയയിലടക്കം കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.

മുമ്പും ഇത്തരത്തില്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള ഇയാള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന സംഘടനയുടെ ഡയറക്ടറാണ്. അതേസമയം മറ്റൊരു സംഘ്പരിവാര്‍ നേതാവ് കെ.പി ശശികലക്കെതിരെ അഡ്വ. ഷുക്കൂര്‍ നല്‍കിയ പരാതിയില്‍ ഇതുവരെ പൊലീസ് നടപടികളൊന്നുമെടുത്തിട്ടില്ല.