X

ആര്‍എസ്എസിന് പ്രശംസ; കൈലാസ് സത്യാര്‍ത്ഥിയുടെ നോബേല്‍ സമ്മാനം തിരിച്ചുവാങ്ങുമെന്ന് റിപ്പോര്‍ട്ട്

 

നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് വിവാദത്തിലായ പ്രമുഖ ബാലാവകാശ പ്രവര്‍ത്തകനും നൊബേല്‍ സമ്മാന ജേതാവുമായ കൈലാസ് സത്യാര്‍ത്ഥി കൂടുതല്‍ വെട്ടില്‍. രാജ്യത്തുടനീളമുള്ള ആര്‍എസ്എസ് ശാഖകള്‍ കുട്ടികള്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കുമെന്നുള്ള പ്രസ്താവനയാണ് സത്യാര്‍ത്ഥിയെ കൂടുതല്‍ വെട്ടിലാക്കിയിരിക്കുന്നത്.

തീവ്രഹിന്ദുത്വ നിലപാടുള്ള സംഘടനയെ പ്രകീര്‍ത്തിച്ചതിന് അദ്ദേഹത്തിന് നല്‍കിയ നൊബേല്‍ സമ്മാനം തിരിച്ചുവാങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ലാണ് മലാല യൂസുഫ്‌സായിക്കൊപ്പം കൈലാസ് സത്യര്‍ത്ഥിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.

ഗാന്ധിയന്‍ മാര്‍ഗം ജീവിത ദര്‍ശനമാക്കിയ കൈലാസ് സത്യാര്‍ത്ഥി ഗാന്ധിജിയുടെ കൊലപാതകികളെ പുകഴ്ത്തിയത് നൊബേല്‍ സമിതിക്കിടയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

chandrika: