X

‘ലക്ഷദ്വീപില്‍ ഉള്ളതെല്ലാം കൊണ്ടുവന്നത് കോണ്‍ഗ്രസ്, മോദി സര്‍ എന്തുചെയ്തു?’; ഐഷ സുല്‍ത്താന

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാരിനെയും വിമര്‍ശിച്ച് സംവിധായിക ഐഷ സുല്‍ത്താന. ലക്ഷദ്വീപില്‍ നിലവിലുള്ളതെല്ലാം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്നതാണ്. കോണ്‍ഗ്രസ് നല്‍കിയ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതല്ലാതെ ബിജെപി സര്‍ക്കാരും മോദി സാറും എന്താണ് ചെയ്തതെന്ന് ഐഷ സുല്‍ത്താന ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐഷ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലോകത്തില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം ലക്ഷദ്വീപാണ് – രാജീവ് ഗാന്ധി
നിങ്ങള്‍ ലോകം ചുറ്റികറങ്ങുന്നതിനു മുമ്പ് ആദ്യം നമ്മുടെ ലക്ഷദ്വീപ് കാണു – നരേന്ദ്ര മോദി അന്നത്തെ പ്രധാനമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയും തമ്മിലുള്ള വ്യത്യാസങ്ങളാണ് ഞാനിന്ന് പറയാന്‍ പോണത്…. രാജീവ് ഗാന്ധി സര്‍ അന്ന് പത്ത് ദിവസത്തോളം ലക്ഷദ്വീപില്‍ താമസിച്ചിരുന്നു, അദ്ദേഹം ജനങളുടെ ഇടയില്‍ പോയി അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ലക്ഷദ്വീപിലേക്ക് 10 കപ്പലുകള്‍ കൊണ്ട് വന്നിരുന്നു…

എന്നാല്‍ നമ്മുടെ ഇന്നത്തെ പ്രധാനമന്ത്രി മോദി സര്‍, വെറും രണ്ട് ദിവസം മാത്രമേ ലക്ഷദ്വീപില്‍ താമസിച്ചിരുന്നുള്ളു, അതില്‍ ഒരു ദിവസം ആള്‍താമസമുള്ള ദ്വീപില്‍ വന്നിട്ട് ഉത്ഘാടനചടങ്ങൊക്കെ ഭംഗിയില്‍ നിര്‍വഹിച്ചിട്ട് അന്നേ ദിവസം തന്നെ തിരിച്ചു ആള്‍താമസമില്ലാത്ത ദ്വീപായ, വെറും ടുറിസം മാത്രം നടത്തുന്ന ദ്വീപില്‍ പോയി ഫോട്ടോഷൂട്ട് നടത്തുവായിരുന്നു… അതായത് കോണ്‍ഗ്രസ്സ് ഞങ്ങള്‍ക്ക് 10 കപ്പലുകള്‍ തന്നപ്പോള്‍ ബിജെപി ഞങ്ങള്‍ക്ക് വെറും രണ്ട് കപ്പലാക്കി വെട്ടി ചുരുക്കി…
ഇനി കോണ്‍ഗ്രസ്സ് ഞങ്ങളുടെ അഗത്തി ദ്വീപിലേക്ക് എയര്‍പോട്ട് കൊണ്ട് വരുകയും, ഇന്നും അങ്ങോട്ടുള്ള ഫ്‌ലൈറ്റ് സര്‍വീസ് മുടങ്ങാതെ നടത്തികൊണ്ടിരിക്കുകയും, ആള്‍താമസമുള്ള 10 ദ്വീപിലേക്കും 10 ഹെലിപാടുകള്‍ വരെ കൊണ്ട് വരുകയും, 3 ഹെലികോപ്റ്റര്‍ ദ്വീപിലെക്ക് കൊണ്ട് വരുകയും, അതില്‍ രണ്ടെണ്ണം എയര്‍ആംബുലന്‍സായി ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് വിട്ട് തരുകയും ചെയ്തിരുന്നു…
എന്നാല്‍ ബിജെപി : മിനിക്കോയി ദ്വീപിലേക്ക് എയര്‍പോട്ട് കൊണ്ട് വരാന്‍ പോകുന്നു പോലും… അതും അവര്‍ക്ക് തന്നെ ഉറപ്പില്ല

ഇനികേട്ടോ കോണ്‍ഗ്രസ്സാണ് ആ 10 ദ്വീപിലേക്കും ഹോസ്പിറ്റല്‍ കൊണ്ട് വന്നത്,മാത്രമല്ല 10 ആംബുലന്‍സും, അന്നൊക്കെ ഡോക്ടര്‍മ്മാരും, നയ്‌സ്മ്മാരും, മരുന്നുകളും എപ്പോഴും അവൈലബിള്‍ ആയിരുന്നു, ഇവാകുവേഷന്‍ ചെയ്യേണ്ട രോഗിയെ സ്‌പോട്ടില്‍ കേരളത്തിലേക്ക് എത്തിക്കാനുള്ള ഹെലികോപ്റ്റര്‍ റെഡിയുമായിരുന്നു… ഇന്ന് ബിജെപി വന്നപ്പോള്‍, ഹോസ്പിറ്റലിലിന്റെയൊക്കെ അവസ്ഥ അതി ദാരുണം, ഡോക്ടര്‍മ്മാരെ പിരിച്ച് വിടുന്നു, നഴ്‌സ്മ്മാരെ പിരിച്ച് വിടുന്നു, ഹോസ്പിറ്റലില്‍ എക്യുപെന്‍സ് ഓണ്‍ ചെയ്യാനുള്ള ടെക്‌നിഷന്‍മ്മാര്‍ പോലും ഇല്ലാത്ത അവസ്ഥ, രോഗിക്ക് ഇവാക്കുവേഷന്‍ കാത്തിരിക്കേണ്ട അവസ്ഥ… അങ്ങനെ സംഭവിക്കുന്ന മരണങ്ങളുടെ എണ്ണങ്ങള്‍ കൂടി കൂടി വരുന്നു… ഇനിയടുത്തത് സ്‌കൂളും കോളേജും : ഈ പത്ത് ദ്വീപിലേക്കും സ്‌കൂളുകളും, അംങ്കനവാടികളും, ഇന്നവിടെ കാണുന്ന എല്ലാ കോളേജുകളും കൊണ്ട് വന്നത് കോണ്‍ഗ്രസ്സ് ആണ്…

ബിജെപി വന്നപ്പോള്‍ സ്‌കൂളുകള്‍ തമ്മില്‍ ഒന്നാക്കി കൊണ്ട് കുട്ടികള്‍ക്ക് ക്ലാസ്സ് റൂമില്‍ ശ്വാസം വിടാനുള്ള സ്ഥലമില്ലാതാക്കി, ടീച്ചേര്‍സിനെ വരെ പിരിച്ച് വിട്ടു, കുട്ടികള്‍ അവിടെ ക്ലാസ്സ് റൂമിന് വേണ്ടിയുള്ള സമരത്തിലാണ്, അങ്കനവാടി പൂട്ടിച്ചു, കോളേജിന്റെ കാര്യം പറഞ്ഞാല്‍ കലികറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എടുത്ത് നേരെ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലേക്ക് ആക്കിയേക്കുവാണ്, അപ്പൊ ഇത് വരെ പഠിച്ചെത്തിയ ഫൈനലിയര്‍ സ്‌റുഡന്‍സിന്റെ അവസ്ഥ എന്തായിരിക്കും…?
കോണ്‍ഗ്രസ്സ് ആ നാട്ടിലേക്ക് ജനങ്ങള്‍ക്ക് ജോലി സാധ്യതയുള്ള ഓരോ മേഘലകള്‍ തുറന്നപ്പോള്‍, അതേ മേഘലയിലെക്ക് ബിജെപി വന്നിട്ട് 3000, 4000 പേരെയൊക്കെ ഒറ്റയടിക്ക് ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരിക്കുന്നു…

മത്സ്യബന്ധന മേഖലയിലേക്ക് കോണ്‍ഗ്രസ്സിന്റെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ തന്നെ ബിജെപി അവരുടെ എല്ലാ അനുകൂല്യങ്ങളും കട്ട് ചെയ്തു പണ്ടാരമടക്കി… ഇനി പണ്ടാരം ഭൂമിയുടെ കാര്യത്തില്‍ ഇന്നേവരെ കൈ കടത്താത്ത അത് ജനങളുടെ അവകാശമാണെന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ചു കൊണ്ട് ബിജെപി ജനങളുടെ കൈയില്‍ നിന്നും ആ പണ്ടാര ഭൂമി പിടിച്ച് പറിച്ചു സ്വന്തമാക്കാന്‍ ശ്രമിക്കുന്നു… കോണ്‍ഗ്രസ്സ് കൊണ്ട് വന്നതാണ് പെട്രോള്‍ പമ്പ്, ഇന്ന് പെയിന്റ് മാറ്റി അടച്ചതാണ് ബിജെപി ചെയ്‌തൊരു നല്ല കാര്യം കുടിവെള്ള പദ്ധതി ലക്ഷദ്വീപിലേക്ക് കൊണ്ട് വരുകയും നടപ്പാക്കി ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കയും ചെയ്തത് കോണ്‍ഗ്രസ്സ് ആണ്…ബിജെപി എന്ത് ചെയ്തു?
ചുരുക്കി പറഞ്ഞാല്‍ നമ്മുടെ ബഹുമാനപ്പെട്ട മോദിസര്‍ പോയിരുന്നു ഫോട്ടോ ഷൂട്ട് നടത്തിയ ആള്‍താമസമില്ലാതിരുന്ന ബംഗാരം ദ്വീപിനെ, ഇത്രയും ഭംഗിയില്‍ ടുറിസ്റ്റ് ഹബ്ബ് ആക്കി മാറ്റിയത് ഇതേ കോണ്‍ഗ്രസ്സ് തന്നെയാണ്…

ഇതാണ് ഇവര്‍ തമ്മിലുള്ള വ്യത്യാസം

 

 

 

 

 

webdesk13: