india
‘ലക്ഷദ്വീപില്‍ ഉള്ളതെല്ലാം കൊണ്ടുവന്നത് കോണ്‍ഗ്രസ്, മോദി സര്‍ എന്തുചെയ്തു?’; ഐഷ സുല്‍ത്താന
കോണ്‍ഗ്രസ് നല്‍കിയ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതല്ലാതെ ബിജെപി സര്‍ക്കാരും മോദി സാറും എന്താണ് ചെയ്തതെന്ന് ഐഷ സുല്‍ത്താന ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാരിനെയും വിമര്‍ശിച്ച് സംവിധായിക ഐഷ സുല്‍ത്താന. ലക്ഷദ്വീപില്‍ നിലവിലുള്ളതെല്ലാം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്നതാണ്. കോണ്‍ഗ്രസ് നല്‍കിയ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതല്ലാതെ ബിജെപി സര്‍ക്കാരും മോദി സാറും എന്താണ് ചെയ്തതെന്ന് ഐഷ സുല്‍ത്താന ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐഷ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്തത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ലോകത്തില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം ലക്ഷദ്വീപാണ് – രാജീവ് ഗാന്ധി
നിങ്ങള്‍ ലോകം ചുറ്റികറങ്ങുന്നതിനു മുമ്പ് ആദ്യം നമ്മുടെ ലക്ഷദ്വീപ് കാണു – നരേന്ദ്ര മോദി അന്നത്തെ പ്രധാനമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയും തമ്മിലുള്ള വ്യത്യാസങ്ങളാണ് ഞാനിന്ന് പറയാന്‍ പോണത്…. രാജീവ് ഗാന്ധി സര്‍ അന്ന് പത്ത് ദിവസത്തോളം ലക്ഷദ്വീപില്‍ താമസിച്ചിരുന്നു, അദ്ദേഹം ജനങളുടെ ഇടയില്‍ പോയി അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ലക്ഷദ്വീപിലേക്ക് 10 കപ്പലുകള്‍ കൊണ്ട് വന്നിരുന്നു…
എന്നാല്‍ നമ്മുടെ ഇന്നത്തെ പ്രധാനമന്ത്രി മോദി സര്‍, വെറും രണ്ട് ദിവസം മാത്രമേ ലക്ഷദ്വീപില്‍ താമസിച്ചിരുന്നുള്ളു, അതില്‍ ഒരു ദിവസം ആള്‍താമസമുള്ള ദ്വീപില്‍ വന്നിട്ട് ഉത്ഘാടനചടങ്ങൊക്കെ ഭംഗിയില്‍ നിര്‍വഹിച്ചിട്ട് അന്നേ ദിവസം തന്നെ തിരിച്ചു ആള്‍താമസമില്ലാത്ത ദ്വീപായ, വെറും ടുറിസം മാത്രം നടത്തുന്ന ദ്വീപില്‍ പോയി ഫോട്ടോഷൂട്ട് നടത്തുവായിരുന്നു… അതായത് കോണ്‍ഗ്രസ്സ് ഞങ്ങള്‍ക്ക് 10 കപ്പലുകള്‍ തന്നപ്പോള്‍ ബിജെപി ഞങ്ങള്‍ക്ക് വെറും രണ്ട് കപ്പലാക്കി വെട്ടി ചുരുക്കി…
ഇനി കോണ്‍ഗ്രസ്സ് ഞങ്ങളുടെ അഗത്തി ദ്വീപിലേക്ക് എയര്‍പോട്ട് കൊണ്ട് വരുകയും, ഇന്നും അങ്ങോട്ടുള്ള ഫ്‌ലൈറ്റ് സര്‍വീസ് മുടങ്ങാതെ നടത്തികൊണ്ടിരിക്കുകയും, ആള്‍താമസമുള്ള 10 ദ്വീപിലേക്കും 10 ഹെലിപാടുകള്‍ വരെ കൊണ്ട് വരുകയും, 3 ഹെലികോപ്റ്റര്‍ ദ്വീപിലെക്ക് കൊണ്ട് വരുകയും, അതില്‍ രണ്ടെണ്ണം എയര്‍ആംബുലന്‍സായി ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് വിട്ട് തരുകയും ചെയ്തിരുന്നു…
എന്നാല്‍ ബിജെപി : മിനിക്കോയി ദ്വീപിലേക്ക് എയര്‍പോട്ട് കൊണ്ട് വരാന്‍ പോകുന്നു പോലും… അതും അവര്‍ക്ക് തന്നെ ഉറപ്പില്ല
ഇനികേട്ടോ കോണ്‍ഗ്രസ്സാണ് ആ 10 ദ്വീപിലേക്കും ഹോസ്പിറ്റല്‍ കൊണ്ട് വന്നത്,മാത്രമല്ല 10 ആംബുലന്‍സും, അന്നൊക്കെ ഡോക്ടര്‍മ്മാരും, നയ്‌സ്മ്മാരും, മരുന്നുകളും എപ്പോഴും അവൈലബിള്‍ ആയിരുന്നു, ഇവാകുവേഷന്‍ ചെയ്യേണ്ട രോഗിയെ സ്‌പോട്ടില്‍ കേരളത്തിലേക്ക് എത്തിക്കാനുള്ള ഹെലികോപ്റ്റര്‍ റെഡിയുമായിരുന്നു… ഇന്ന് ബിജെപി വന്നപ്പോള്‍, ഹോസ്പിറ്റലിലിന്റെയൊക്കെ അവസ്ഥ അതി ദാരുണം, ഡോക്ടര്‍മ്മാരെ പിരിച്ച് വിടുന്നു, നഴ്‌സ്മ്മാരെ പിരിച്ച് വിടുന്നു, ഹോസ്പിറ്റലില്‍ എക്യുപെന്‍സ് ഓണ്‍ ചെയ്യാനുള്ള ടെക്‌നിഷന്‍മ്മാര്‍ പോലും ഇല്ലാത്ത അവസ്ഥ, രോഗിക്ക് ഇവാക്കുവേഷന്‍ കാത്തിരിക്കേണ്ട അവസ്ഥ… അങ്ങനെ സംഭവിക്കുന്ന മരണങ്ങളുടെ എണ്ണങ്ങള്‍ കൂടി കൂടി വരുന്നു… ഇനിയടുത്തത് സ്‌കൂളും കോളേജും : ഈ പത്ത് ദ്വീപിലേക്കും സ്‌കൂളുകളും, അംങ്കനവാടികളും, ഇന്നവിടെ കാണുന്ന എല്ലാ കോളേജുകളും കൊണ്ട് വന്നത് കോണ്‍ഗ്രസ്സ് ആണ്…
ബിജെപി വന്നപ്പോള്‍ സ്‌കൂളുകള്‍ തമ്മില്‍ ഒന്നാക്കി കൊണ്ട് കുട്ടികള്‍ക്ക് ക്ലാസ്സ് റൂമില്‍ ശ്വാസം വിടാനുള്ള സ്ഥലമില്ലാതാക്കി, ടീച്ചേര്‍സിനെ വരെ പിരിച്ച് വിട്ടു, കുട്ടികള്‍ അവിടെ ക്ലാസ്സ് റൂമിന് വേണ്ടിയുള്ള സമരത്തിലാണ്, അങ്കനവാടി പൂട്ടിച്ചു, കോളേജിന്റെ കാര്യം പറഞ്ഞാല്‍ കലികറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എടുത്ത് നേരെ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലേക്ക് ആക്കിയേക്കുവാണ്, അപ്പൊ ഇത് വരെ പഠിച്ചെത്തിയ ഫൈനലിയര്‍ സ്‌റുഡന്‍സിന്റെ അവസ്ഥ എന്തായിരിക്കും…?
കോണ്‍ഗ്രസ്സ് ആ നാട്ടിലേക്ക് ജനങ്ങള്‍ക്ക് ജോലി സാധ്യതയുള്ള ഓരോ മേഘലകള്‍ തുറന്നപ്പോള്‍, അതേ മേഘലയിലെക്ക് ബിജെപി വന്നിട്ട് 3000, 4000 പേരെയൊക്കെ ഒറ്റയടിക്ക് ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരിക്കുന്നു…
മത്സ്യബന്ധന മേഖലയിലേക്ക് കോണ്‍ഗ്രസ്സിന്റെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ തന്നെ ബിജെപി അവരുടെ എല്ലാ അനുകൂല്യങ്ങളും കട്ട് ചെയ്തു പണ്ടാരമടക്കി… ഇനി പണ്ടാരം ഭൂമിയുടെ കാര്യത്തില്‍ ഇന്നേവരെ കൈ കടത്താത്ത അത് ജനങളുടെ അവകാശമാണെന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ചു കൊണ്ട് ബിജെപി ജനങളുടെ കൈയില്‍ നിന്നും ആ പണ്ടാര ഭൂമി പിടിച്ച് പറിച്ചു സ്വന്തമാക്കാന്‍ ശ്രമിക്കുന്നു… കോണ്‍ഗ്രസ്സ് കൊണ്ട് വന്നതാണ് പെട്രോള്‍ പമ്പ്, ഇന്ന് പെയിന്റ് മാറ്റി അടച്ചതാണ് ബിജെപി ചെയ്‌തൊരു നല്ല കാര്യം കുടിവെള്ള പദ്ധതി ലക്ഷദ്വീപിലേക്ക് കൊണ്ട് വരുകയും നടപ്പാക്കി ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കയും ചെയ്തത് കോണ്‍ഗ്രസ്സ് ആണ്…ബിജെപി എന്ത് ചെയ്തു?
ചുരുക്കി പറഞ്ഞാല്‍ നമ്മുടെ ബഹുമാനപ്പെട്ട മോദിസര്‍ പോയിരുന്നു ഫോട്ടോ ഷൂട്ട് നടത്തിയ ആള്‍താമസമില്ലാതിരുന്ന ബംഗാരം ദ്വീപിനെ, ഇത്രയും ഭംഗിയില്‍ ടുറിസ്റ്റ് ഹബ്ബ് ആക്കി മാറ്റിയത് ഇതേ കോണ്‍ഗ്രസ്സ് തന്നെയാണ്…
ഇതാണ് ഇവര്‍ തമ്മിലുള്ള വ്യത്യാസം
india
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി
ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു

ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നടുവട്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു.
ബസുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി ആറ് വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റോഡില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ മലപ്പുറം, വയനാട് ചെക്ക്‌പോസ്റ്റുകള്‍ക്ക് തമിഴ്‌നാട് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നീലഗിരി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.
india
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി, അതേസമയം, കമല്‍ ഹാസനോട് കര്‍ണാടക ബിജെപി മാപ്പ് ആവശ്യപ്പെട്ടു.’കന്നഡയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല.’ ബിജെപി ആരോപിച്ചു. ‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.
വിഷയത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ സ്‌നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിടണം,’ അദ്ദേഹം പറഞ്ഞു. ‘നോര്‍ത്ത് ഇന്ത്യന്‍ വീക്ഷണത്തില്‍ അവര്‍ ശരി, കന്യാകുമാരിയില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ശരി. ഭാഷാശാസ്ത്രജ്ഞര്‍ ഇരുവരും ശരിയാണെന്ന് പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച ബെംഗളൂരുവില്‍ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടന്‍ ശിവരാജ്കുമാറിനോട് ‘നിന്റെ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.
india
ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

യുപിയിലെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ബന്ധുക്കള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.
പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala3 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു