Connect with us

kerala

കോണ്‍ഗ്രസിന് ഒറ്റ നിലപാടേയുള്ളൂ, അത് ഫലസ്തീനൊപ്പം: വി.ഡി സതീശന്‍

ഹമാസ് വിഷയത്തിലെ പ്രതികരണത്തില്‍ ശശിതരൂര്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Published

on

ഹമാസ് വിഷയത്തിലെ പ്രതികരണത്തില്‍ ശശിതരൂര്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
സ്വതന്ത്ര ഫലസ്തീന്‍ ഉണ്ടാകണം എന്നാണ് കോണ്‍ഗ്രസ് നിലപാട്. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ അക്രമങ്ങളെ അപലപിക്കുന്നതാണ് കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഒറ്റ നിലപാടെ ഉള്ളൂ. ആ നിലപാടില്‍ ഒരു മാറ്റവുമില്ല അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തി എന്ന കേസില്‍ വിചാരണ നേരിടുന്ന കെ.ബി. ഗണേഷ് കുമാറിനെ ഒരു കാരണവശാലും എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ ഗണേഷ് കുമാര്‍ നേരിടണം എന്നാണ് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഗണേഷ് കുമാറിനെ ഒരു കാരണവശാലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുത് എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു അദ്ദേഹം പറഞ്ഞു.

അതേസമയം ഒരാഴ്ചത്തെ കേരളീയം ധൂര്‍ത്തിന് 27 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. ഏഴ് മാസം കൊണ്ട് ലൈഫ് മിഷന്‍ പദ്ധതിക്ക് സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത് 18 കോടി മാത്രമാണ്. പദ്ധതി വിഹിതത്തിന്റെ 2.5 ശതമാനം മാത്രമാണ് ഇത്. 717 കോടി രൂപ ലൈഫ് മിഷന് നീക്കി വച്ചിട്ട് ഏഴ് മാസം കൊണ്ട് 18 കോടി രൂപ മാത്രം കൊടുത്ത സര്‍ക്കാരാണ് ഏഴ് ദിവസത്തെ കേരളീയത്തിന് 27 കോടി രൂപ ഉത്തരവിലൂടെ നല്‍കുന്നത്. കേരളീയം അവസാനിക്കുമ്പോള്‍ അത് 70 കോടി രൂപ എങ്കിലും ആകും. ധൂര്‍ത്താണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം കൊടുത്തിട്ടില്ല. പെന്‍ഷന്‍കാര്‍ക്ക് 2 മാസമായി പെന്‍ഷന്‍ തുക കിട്ടിയിട്ടില്ല. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തുന്നു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്ത് ജനങ്ങളുടെ ആരോഗ്യം മോശമാക്കുന്നു. ഒരു ചോദ്യത്തിനും സര്‍ക്കാരിന് മറുപടിയില്ല. സപ്ലെകോയില്‍ സാധനങ്ങളില്ല. അഴിമതിയുടെ പാപഭാരം സാധാരണക്കാരന് മേല്‍ കെട്ടിവയ്ക്കുന്നു. സ്‌കൂള്‍ ഉച്ച ഭക്ഷണത്തിന് പണം കൊടുക്കാന്‍ ഇല്ലാത്ത സര്‍ക്കാരാണ് ഈ ധൂര്‍ത്ത് നടത്തുന്നത്. സര്‍ക്കാരിന്റെ പ്രചരണം വേണമെങ്കില്‍ പാര്‍ട്ടി ചിലവില്‍ നടത്തണം അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

kerala

‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ

പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

Published

on

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.

മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.

Continue Reading

Trending