kerala

സ്വര്‍ണം നഷ്ടപ്പെട്ടിട്ടും സംഭവം മറച്ചുവച്ചു; ഉത്തരവാദികളെ ശിക്ഷിക്കണം വി.ഡി സതീശന്‍

By webdesk17

October 03, 2025

ഇടുക്കി: ശബരിമലയിലെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ സ്വര്‍ണപാളി മോഷ്ടിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. സ്വര്‍ണം നഷ്ടപ്പെട്ടിട്ടും സംഭവത്തെ മറച്ചുവച്ചുവെന്നും നടപടിക്രമങ്ങള്‍ സുതാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയില്‍ ദ്വാരപാലക ശില്‍പങ്ങള്‍ എത്താന്‍ സമയമെടുത്തു. സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത് ആരാണ്? ആവശ്യമുള്ളപ്പോള്‍ എടുത്തുമാറ്റാന്‍ പറ്റുന്ന സാങ്കേതിക വിദ്യയിലാണ് സ്വര്‍ണം പൂശിയിരുന്നത്. ചെമ്പുപാളികളാണ് സ്വര്‍ണം പൂശാനായി എത്തിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ സ്വര്‍ണം അടിച്ചുമാറ്റിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ദേവസ്വം വിജിലന്‍സ് മാത്രം അന്വേഷണത്തിന് പോര, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കം രാജി വെച്ച് പുറത്തുപോകണം. ജി. സുധാരനും അനന്ത ഗോപന്റെയും പ്രതികരണങ്ങള്‍ നോക്കിയാല്‍ കുറ്റവാളികള്‍ വ്യക്തമായിരിക്കുമെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി.