Connect with us

india

ചൈനീസ് കടന്നുകയറ്റം; ചര്‍ച്ചവേണമെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ നോട്ടീസ്

ഇന്നലെ ലോകസഭയില്‍ ചൈന അതിര്‍ത്തി വിഷയം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജനാഥ് സിങ് സംസാരിച്ചിരുന്നെങ്കിലും വിഷയത്തില്‍ തുടര്‍ചോദ്യങ്ങള്‍ക്ക് കേന്ദ്രം പ്രതിപക്ഷത്തെ അനുവദിച്ചിരുന്നില്ല.

Published

on

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ-ചൈന നിലപാട് ചര്‍ച്ച ചെയ്യാന്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം ദിനത്തിലാണ് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. ഇന്നലെ ലോകസഭയില്‍ ചൈന അതിര്‍ത്തി വിഷയം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജനാഥ് സിങ് സംസാരിച്ചിരുന്നെങ്കിലും വിഷയത്തില്‍ തുടര്‍ചോദ്യങ്ങള്‍ക്ക് കേന്ദ്രം പ്രതിപക്ഷത്തെ അനുവദിച്ചിരുന്നില്ല.

നിയന്ത്രണമേഖയിലുടനീളം ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റവും എല്‍എസിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സ്ഥിതിയും സംബന്ധിച്ച് രാജ്യസഭയില്‍ ഹ്രസ്വകാല ചര്‍ച്ചവേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇന്നലെ പിരിഞ്ഞ രാജ്യസഭ ഇന്ന് 9 മണിക്ക് ആരംഭിച്ചു.

നേരത്തെ ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ തിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ ലോക്സഭയിലെ പ്രസ്താവനയോടെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമായതായും രാഹുല്‍ പറഞ്ഞിരുന്നു.

അതേസമയം, ‘കോവിഡ് -19’ ഉം കുടിയേറ്റ തൊഴിലാളികളില്‍ ചെലുത്തുന്ന സ്വാധീനവും സംബന്ധിച്ച് ശൂന്യവേളയില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി ആര്‍ജെഡി എംപി മനോജ് ധാ രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് (ജെഎന്‍പിടി) തുറമുഖങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും ദേശീയ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും എതിരെ ശിവസേന എംപി സഞ്ജയ് റാവത്തും രാജ്യസഭയില്‍ സീറോ അവര്‍ നോട്ടീസ് നല്‍കി.

ഇന്നലെ, ലഡാക്ക് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അനുമതി നിഷേധിച്ച നടപടി ചൂണ്ടിക്കാട്ടി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ ലോക് സഭയില്‍ നിന്ന് ഇറങ്ങി പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരേ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം വിമര്‍ശനം ഉന്നയിച്ചു. നാട്ടിലേക്ക് മടങ്ങിവരും വഴിയോ വീട്ടിലെത്തിയ ശേഷമോ മരിച്ച അതിഥി തൊഴിലാളുകളുടെ വിവരങ്ങളൊന്നും സൂക്ഷിക്കാത്ത ഒരുപ്രത്യേകതരം രാജ്യമാണ് ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു.

india

‘ബാബരി മസ്ജിദ്; നീതി കേട്, ഗുജറാത്ത് മോഡല്‍; മുഖം മിനുക്കല്‍’ നിലപാട് വ്യക്തമാക്കി സര്‍വലകശാല ചാന്‍സലര്‍ മല്ലിക സാരാഭായ്

ഉള്ളില്‍ അര്‍ബുദം ബാധിച്ചയാള്‍ മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃക എന്നായിരുന്നു മല്ലിക സാരാഭായിയുടെ പ്രതികരണം.

Published

on

കലാമണ്ഡലം കല്‍പിത സര്‍വലകശാല ചാന്‍സലറായി ചുമതലയേറ്റ പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ് നിലപാട് വ്യക്തമാക്കി. ഗുജറാത്തിലുള്ള മല്ലിക സാരാഭായി മലയാളം പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. ഗുജറാത്ത് മോഡലിനെ കുറിച്ചും ബാബരി മസ്ജിദ് വിഷയത്തിലും കടുത്ത നിലപാടാണ് അറിയിച്ചത്.

ഗുജറാത്തില്‍നിന്ന് കേരളത്തിലേക്ക് വരുന്ന താങ്കള്‍ക്ക് രണ്ട് സംസ്ഥാനങ്ങളിലെയും മാതൃക താരതമ്യം ചെയ്യാമോ എന്ന ലേഖകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. ഉള്ളില്‍ അര്‍ബുദം ബാധിച്ചയാള്‍ മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃക എന്നായിരുന്നു മല്ലിക സാരാഭായിയുടെ പ്രതികരണം.

ഡിസംബര്‍ ആറിനായിരുന്നു മല്ലികാ സാരാഭായിയുടെ നിയമന ഉത്തരവ്. ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്തിട്ട് മുപ്പത് വര്‍ഷം തികഞ്ഞ ദിവസം. ബാബരി മസ്ജിദ് തകര്‍ത്തതിനെതിരെ ശക്തമായ നിലപാടെടുത്തയാളെന്ന നിലയില്‍ ഇടതു സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രഖ്യാപനമാണോ ഈ നിയമനം എന്ന ചോദ്യത്തിനും അവര്‍ കൃത്യമായ ഉത്തരം നല്‍കി. ഇന്ത്യന്‍ ജനതയോട് കാട്ടിയ നീതികേടാണ് ബാബരി മസ്ജിദ് തകര്‍ക്കല്‍ എന്നും ആ ദിവസത്തെ ഞെട്ടലോടെയാണ് ഓര്‍ക്കുന്നതെന്നും പറഞ്ഞ മല്ലിക ഭരണഘടനാ ലംഘനങ്ങള്‍ക്കെതിരേ പൊരുതാന്‍ കരുത്തുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു എന്ന് കൂടി കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഈ വിജയം നേതാജിക്ക്; മെയിന്‍പുരി വിജയത്തിന് ശേഷം എസ്പി സ്ഥാനാര്‍ത്ഥി ഡിംപിള്‍ യാദവ്

ബിഹാറിലെ മുസാഫര്‍ പൂര്‍ ജില്ലയിലെ കുര്‍ഹാനി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയും ആര്‍ജെഡിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

Published

on

അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കും മെയിന്‍പുരി ലോക്‌സഭാ സീറ്റിലേക്കും വോട്ടുകള്‍ എണ്ണി. ഉത്തര്‍പ്രദേശിലെ രാംപൂര്‍, ഖതൗലി, ഒഡീഷയിലെ പദംപൂര്‍, രാജസ്ഥാനിലെ സര്‍ദാര്‍ഷഹര്‍, ബിഹാറിലെ കുര്‍ഹാനി, ഛത്തീസ്ഗഡിലെ ഭാനുപ്രതാപൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ബിഹാറിലെ മുസാഫര്‍ പൂര്‍ ജില്ലയിലെ കുര്‍ഹാനി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയും ആര്‍ജെഡിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡിംപിള്‍ യാദവിനാണ് വിജയം. ഈ വിജയം നേതാജിക്കാണെന്ന് എസ് പി സ്ഥാനാര്‍ത്ഥി ഡിംപിള്‍ യാദവ് പറഞ്ഞു.

Continue Reading

india

ഹിമാചല്‍ പ്രദേശ് വിജയം; ഏറ്റുമുട്ടിയത് വര്‍ഗീയ പ്രചരണത്തേയും പണാധിപത്യത്തേയും; വിഡി സതീശന്‍

ചരിത്രവിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ നല്‍കി

Published

on

ഹിമാചല്‍ പ്രദേശ് വിജയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിയോട് നേരിട്ട് ഏറ്റുമുട്ടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു. പണാധിപത്യത്തേയും വര്‍ഗീയ പ്രചരണത്തേയും നേരിട്ടാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ തട്ടകത്തില്‍ കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചതെന്നും പറഞ്ഞു.

താഴെത്തട്ടിലുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് വിജയത്തിന്റെ അടിസ്ഥാന കാരണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ചരിത്രവിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ നല്‍കി. അതോടൊപ്പം ഗുജറാത്തിലെ തിരിച്ചടി അംഗീകരിക്കുന്നതായും. ജനവിധി മാനിക്കുന്നതായും വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയും ഉവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടിയും മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചെന്നും കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending