Connect with us

india

24 മണിക്കൂറിനകം അപകീർത്തികരമായ വാർത്തകൾ പിൻവലിച്ചില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാൻ കോടതി നിർദ്ദേശം

സാജൻ സ്കറിയക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Published

on

ഡൽഹി: ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ സാജൻ സ്കറിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കൊടതി. ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ. യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാർത്തകളും പിൻവലിക്കാൻ സാജൻ സ്കറിയയോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു.

സാജൻ സ്കറിയക്ക് ഹൈക്കോടതി സമൻസ് അയച്ചു.

ഫലപ്രദമായ ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകമാണ് മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം. എന്നാൽ ഇത് മറ്റൊരു വ്യക്തിയെ അപകാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശം അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്തിൻ്റെ ഉന്നത ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികളെ തെറ്റായ ആരോപണങ്ങൾ വാർത്തയിലൂടെ പ്രക്ഷേപണം ചെയ്ത് അവഹേളിക്കുന്നതായും കോടതി നിരീക്ഷിച്ചു.

തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീർത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സാജൻ സ്കറിയയെയും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെയും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹർജി പരിഗണിച്ച് കൊണ്ടാണ് ഡൽഹി ഹൈക്കൊടതിയുടെ സുപ്രധാനമായ ഉത്തരവ്.

ലുലു ഗ്രൂപ്പിനും എം.എ. യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ സാജൻ സ്കറിയാക്ക് 24 മണിക്കൂർ സമയമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.

ഈ നിർദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കൊടതി നിർദ്ദേശം നൽകി.

കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീർത്തികരമാാ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് സാജൻ സ്കറിയയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്.

വിവിധ കോടതികൾ വിലക്കിയിട്ടും യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ വ്യാജ വാർത്തകൾ സാജൻ സ്കറിയ പ്രസിദ്ധീകരിക്കുന്നുവെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ റോത്തഗി ആരോപിച്ചു. എന്നാൽ ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹർജി പരിഗണിക്കാൻ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു സാജൻ സ്കറിയയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് സാജൻ സ്കറിയക്കെതിരെ രൂക്ഷ വിമർശനത്തോടെയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

india

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തി; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്.

Published

on

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. ഗോഷമഹൽ എം.എൽ.എ രാജസിങ്ങിനെതിരെയാണ് കേസെടുത്തത്. ഏപ്രിൽ 17ന് രാമനവമി ദിനത്തിൽ അനുമതിയില്ലാതെ രാജസിങ് റാലി നടത്തുകയായിരുന്നു. ഇസ്‍ലാമോഫോബിക്കായ പാട്ടുകൾ പാടിക്കൊണ്ടായിരുന്നു റാലി. ഐ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്. ഏപ്രിൽ 17ന് സുൽത്താൻബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗൽഹാട്ടിൽ നിന്നും ഹനുമാൻവ്യാമശാല വരെ രാത്രി 10.15ന് രാജസിങ് റാലി നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

തുടർന്ന് ഗൗലിഗുഡ സെന്ററിൽ രാജസിങ്പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആളുകളെ സ്വാധീനിക്കാനാണ് പ്രസംഗത്തിലുടനീളം രാജസിങ് ശ്രമിച്ചത്. ആളുകളോട് ബി.ജെ.പി എം.എൽ.എ വോട്ട് അഭ്യർഥിക്കുകയും ചെയ്തുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ നടപടി പ്രദേശത്ത് ഗതാഗതകുരുക്കിനും കാരണമായി.

മെയിലാണ് തെലങ്കാനയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ മിക്ക മണ്ഡലങ്ങളിലും ഏറ്റുമുട്ടുന്നുണ്ട്. എന്നാൽ,​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ ഭൂരിപക്ഷം സീറ്റുകളിലു കോൺഗ്രസ് വിജയിക്കുമെന്നാണ് എക്സിറ്റ്പോൾ സർവേഫലങ്ങൾ നൽകുന്ന സൂചന.

Continue Reading

india

തെരഞ്ഞെടുപ്പ്; മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം; പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു

മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

Published

on

മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം. ഇംഫാൽ ഈസ്റ്റിൽ പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

ആയുധ ധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമത്തെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്വേഷണം നടക്കുകയാണെന്നും അക്രമികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഇതിന് പുറമെ ബിഷ്ണുപൂർ ജില്ലയിലെ തമ്‌നപൊക്പിയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Continue Reading

india

‘വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞ 10 വർഷമായി രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവുകൾ മായ്ക്കൂ’: രാഹുൽ ഗാന്ധി

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്. വെറുപ്പിനെ പരാജയപ്പെടുത്തുക, ഓരോ കോണിലും സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറകളുടെയും ഭാവി തീരുമാനിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളില്‍ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തണണെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.

Continue Reading

Trending