ബിഹാര്‍ സ്വദേശിയായ യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളെ. മുംബൈ ദിന്‍ന്‍ദോഷി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തന്റെ മകനെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ ബിനോയിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു യുവതിയുടെ ആവശ്യം.

2009 മുതല്‍ 2018 വരെയുള്ള കാലത്ത് പല തവണ താന്‍ പീഡിപ്പിക്കപ്പെട്ടെന്നും തന്നെ വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നുവെന്നുമാണ് യുവതിയുടെ പരാതി.യുവതിയുടെ എട്ട് വയസുള്ള കുട്ടിയുടെ പിതാവ് ബിനോയിയാണെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ ബിനോയിയെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബിനോയ് രാജ്യം വിട്ടതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. കേരളത്തില്‍ തന്നെ ബിനോയ് ഉണ്ടെന്ന നിഗമനത്തിലാണ് മുംബൈ പോലീസ്.