റിയാദ്: കൊവിഡ് ബാധിച്ച് മലയാളി ജിദ്ദയില്‍ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗര്‍ സ്വദേശി ആഷ്‌ന ഡേലില്‍ സലീം റാവുത്തര്‍ (66) ആണ് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ മരിച്ചത്. രോഗബാധയെ തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു. 35 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 10 വര്‍ഷമായി ജിദ്ദ അബുദാവൂദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

ഭാര്യ: അഫീറാ സലീം. മക്കള്‍: ഷബ്‌ന റാണി, ഷഹന റാണി. മരുമക്കള്‍: നിസാം (യാംബു), ഷമീര്‍.