india
തമിഴ്നാട് കൃഷി മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
ഒക്ടോബര്‍ 13നാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
ചെന്നൈ: തമിഴ്നാട് കൃഷിമന്ത്രി ആര്. ദൊരൈക്കണ്ണ് കോവിഡ് ബാധിച്ചു മരിച്ചു. 72 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒക്ടോബര്‍ 13നാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ മുഖ്യമന്ത്രി ഇടപ്പാടി കെ പളനിസ്വാമി അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം 90 ശതമാനത്തോളം തകരാറിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. തഞ്ചാവൂര്‍ ജില്ലയിലെ പാപനാശത്തുനിന്നു ദൊരൈക്കണ്ണ് മൂന്നു തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
india
2500 കോടി രൂപയുടെ കൊക്കെയ്ന്‍ കേസ്: പ്രധാന പ്രതി പവന് ഠാക്കൂര്‍ ദുബായില്‍ അറസ്റ്റില്‍
ഇയാളെ ഉടന്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും വലിയ കൊക്കെയ്ന്‍ കടത്തിന്റെ പശ്ചാത്തലത്തില്‍ ഒളിവില്‍ നിന്നിരുന്ന കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരന് പവന് ഠാക്കൂര്‍ ദുബായില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉടന്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
2024 നവംബറില്‍ ഡല്‍ഹിയില്‍ 2500 കോടി രൂപ വിലവരുന്ന 82 കിലോ കൊക്കെയ്ന്‍ പിടികൂടിയ കേസിലാണ് പവന് ഠാക്കൂര്‍ മുഖ്യപ്രതിയായത്. കടല്‍മാര്‍ഗം ഇന്ത്യയിലെത്തിച്ച മയക്കുമരുന്ന് ട്രക്കില്‍ ഡല്‍ഹിയിലെ ഗോഡൗണിലെത്തിച്ച് സൂക്ഷിക്കുകയായിരുന്നു. ഈ കേസില്‍ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തതോടെ പവന് ഠാക്കൂരും കുടുംബവും വിദേശത്തേക്ക് ഒളിവിലായിരുന്നു.
ഒളിവിലായിരുന്നും കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാടുകള്‍, രാജ്യത്തെ മയക്കുമരുന്ന് ശൃംഖലകള്‍ എന്നിവ പവന് ഠാക്കൂര്‍ നിയന്ത്രിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടികൂടിയ 282 കോടി രൂപയുടെ മെത്താഫെറ്റമിന്‍ കേസിലും ഇയാള്‍ തന്നെയാണ് മുഖ്യ സൂത്രധാരനെന്ന് പൊലീസ് വ്യക്തമാക്കി.
പവന് ഠാക്കൂര്‍ ഡല്‍ഹിയിലെ കുച്ച മഹാജനി മാര്‍ക്കറ്റിലെ ഹവാല ഏജന്റായിരുന്നു. ഇന്ത്യ, ചൈന, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലെ ഷെല്‍ കമ്പനികളിലൂടെ കോടികളുടെ കള്ളപ്പണം കൈമാറുകയും വെളുപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍സിബി പവന് ഠാക്കൂറിനെതിരെ ഇന്റര്‍പോളിന്റെ സില്‍വര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയുടെ സമ്പാദ്യങ്ങളും സാമ്പത്തിക ഇടപാടുകളും കണ്ടെത്തി പിടിച്ചെടുക്കാന്‍ അധികാരം നല്കുന്ന നോട്ടീസിന് പിന്നാലെ, ഇഡിയും 681 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഒട്ടേറെ തവണ നോട്ടീസ് നല്‍കിയിട്ടും പവന് ഹാജരാകാത്തതിനാല്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. ദുബായിലുണ്ടായ അറസ്റ്റോടെ കേസില്‍ നിര്‍ണായക മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
india
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
എസ്ഐആര്‍ (സ്പെഷ്യല്‍ സമറി റിവിഷന്‍) പൂര്‍ത്തിയാക്കേണ്ടതിന്റെ കടുത്ത ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമായതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബിഎല്‍ഒ) ആയി ചേര്‍ന്നിരുന്ന അധ്യാപകന് ജീവനൊടുക്കിയ സംഭവത്തില്‍ വ്യാപക വിമര്‍ശനം. വിപിന്‍ യാദവ് എന്ന അധ്യാപകനാണ് മരണത്തിന് കീഴടങ്ങിയത്. എസ്ഐആര്‍ (സ്പെഷ്യല്‍ സമറി റിവിഷന്‍) പൂര്‍ത്തിയാക്കേണ്ടതിന്റെ കടുത്ത ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമായതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.
രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ജീവനൊടുക്കുന്ന ആറാമത്തെ ബിഎല്‍ഒ ഇതാണ്. ജോലി സമ്മര്‍ദത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് വഴിവെച്ചതെന്ന് യാദവ് വീഡിയോയില്‍ പറയുന്നു.
വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിപിന്‍ യാദവിനെ ഉടന്‍ ലഖ്നൗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം പ്രദേശത്ത് പ്രതിഷേധം ശക്തമായി. എന്നാല്‍ ആത്മഹത്യ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം അധികൃതര്‍ നല്‍കിയിട്ടില്ല.
india
കശ്മീര്‍ താഴ്വരയില് കടുത്ത ശീത തരംഗം; മൈനസ് ഡിഗ്രിയിലേക്ക് താപനില
മരച്ചില്ലകള്‍ വരെ ഐസായി മാറിയ ദൃശ്യങ്ങള്‍ ശൈത്യകാലത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നു.
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലുടനീളം കടുത്ത ശീത തരംഗം വീശിയടിക്കുകയാണ്. മൈനസ് ഡിഗ്രിയിലേക്ക് താപനില ഇടിഞ്ഞതിനെ തുടര്‍ന്ന് റോഡുകള്‍ മഞ്ഞുപാളികളാല്‍ മൂടി യാത്രാ ബുദ്ധിമുട്ട് രൂക്ഷമാണ്. മരച്ചില്ലകള്‍ വരെ ഐസായി മാറിയ ദൃശ്യങ്ങള്‍ ശൈത്യകാലത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നു. ഒക്ടോബര്‍ മുതല്‍ തുടരുന്ന തണുപ്പ് ഇപ്പോള്‍ ഏറ്റവും കഠിനഘട്ടത്തിലാണ്. ശ്രീനഗറില്‍ കഴിഞ്ഞ രാത്രി മൈനസ് 3.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ 5.4 ഡിഗ്രി, അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പായ അനന്ത്നാഗില്‍ 4.4 ഡിഗ്രി എന്നിങ്ങനെ കനത്ത തണുപ്പായിരുന്നു. വടക്കന്‍ മേഖലകളായ കുപ്വാര, ബന്ദിപ്പൊര, റാഫിയാബാദ്, കൊക്കനാഗ്, സോനാമാര്‍ഗ് എന്നിവിടങ്ങളിലും മൈനസ് ഡിഗ്രിയിലായിരുന്നു താപനില. ജമ്മു മേഖലയില്‍ തണുപ്പ് താരതമ്യേന കുറഞ്ഞെങ്കിലും താപനിലയില്‍ ഇടിവ് തുടരുകയാണ്. ജമ്മു നഗരത്തില്‍ 9.8 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ ബനിഹാലില്‍ താപനില 0.5 ഡിഗ്രിയായി താഴ്ന്നു. ലഡാക്കിലും കടുത്ത ശൈത്യമാണ്; ലെഹില് 8.5, കാര്‍ഗിലില്‍ 8.8, ന്യൂബയില് 6.6 ഡിഗ്രി രേഖപ്പെടുത്തി. തണുത്ത കാറ്റ്, കനത്ത മഞ്ഞ്, തുടരുന്ന താപനില ഇടിവ് എന്നിവ സംയുക്തമായി സാധാരണ ജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചിരിക്കുകയാണ്. ആരോഗ്യ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. വിദൂര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായ സംവിധാനങ്ങള്‍ സജ്ജമാക്കി അധികൃതര്‍ അറിയിച്ചു.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News24 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

