News
ടൂറിസ്റ്റ് ടാക്സ് ഏര്‍പ്പെടുത്താന്‍ ലണ്ടനില്‍ നീക്കം;വര്‍ഷം നൂറുകോടികളുടെ അധിക വരുമാനം ലക്ഷ്യം
നികുതി നടപ്പിലാക്കിയാല്‍ ലണ്ടന്‍ കൗണ്‍സിലിന് പ്രതിവര്‍ഷം കുറഞ്ഞത് 240 മില്യന്‍ പൗണ്ട് അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.
ലണ്ടനില്‍ താമസിക്കുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് ടാക്സ് ചുമത്താനുള്ള നീക്കങ്ങള്‍ ശക്തമാകുകയാണ്. ഇംഗ്ലിഷ് ഡെവല്യൂഷന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ബില്‍ പാര്‍ലമെന്റില്‍ പാസാകുന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഈ നികുതി നടപ്പാക്കാനാണ് മേയര്‍ സാദിഖ് ഖാന്റെ ശ്രമം. നികുതി നടപ്പിലാക്കിയാല്‍ ലണ്ടന്‍ കൗണ്‍സിലിന് പ്രതിവര്‍ഷം കുറഞ്ഞത് 240 മില്യന്‍ പൗണ്ട് അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. 2024ല്‍ മാത്രം 89 ദശലക്ഷം സഞ്ചാരികള്‍ ലണ്ടനില്‍ താമസിച്ച് മടങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഒരു ചെറിയ താമസ ചെലവ് ചുമത്തിയാല്‍ വന്‍തുക സമാഹരിക്കാനാകുമെന്നതാണ് നഗരസഭയുടെ നിലപാട്. ലോകത്തെ സമ്പന്ന രാജ്യങ്ങളടങ്ങുന്ന പട്ടികയില്‍ ടൂറിസ്റ്റ് ടാക്സ് ഏര്‍പ്പെടുത്താത്ത ഏക രാജ്യം ഇപ്പോള്‍ ബ്രിട്ടനാണ്. എന്നാല്‍ പാരിസ്, മ്യൂണിക്, മിലാന്, ടൊറന്റോ, ന്യൂയോര്‍ക്ക്, ടോക്കിയോ തുടങ്ങിയ പ്രധാന സിറ്റി കേന്ദ്രങ്ങളില്‍ രാത്രി താമസിക്കുന്ന സഞ്ചാരികള്‍ക്ക് വര്‍ഷങ്ങളായി പ്രത്യേക ലെവി ചുമത്തുന്നു. ന്യൂയോര്‍ക്കില്‍ ഒരു സന്ദര്ശകന് ഒരു ദിവസം താമസിക്കുമ്പോള്‍ നല്‍കേണ്ട ലെവി 14.86 പൗണ്ട് ആണ്. ഇതിലൂടെ നഗരത്തിന് 493 മില്യന്‍ പൗണ്ട് വരെ വരുമാനം ലഭിക്കുന്നു. ടോക്കിയോയിലും എല്ലാ ബുക്കിംഗുകള്‍ക്കും ഫ്ളാറ്റ്റെറ്റ് നികുതി നിലവിലുണ്ട്.
അതേസമയം ഫ്രാന്‍സിലും ഇറ്റലിയിലും ലൊക്കേഷന്‍, താമസസ്ഥലത്തിന്റെ ഗ്രേഡിംഗ് എന്നിവയെ ആശ്രയിച്ച് നികുതി നിരക്കുകള്‍ വ്യത്യാസപ്പെടുന്നു. ലണ്ടനില്‍ ഏത് മാതൃകയില്‍ ടാക്സ് രൂപപ്പെടുത്തണമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ അനുമതി ലഭിച്ച ശേഷമേ നികുതി ഘടന നിശ്ചയിക്കുകയുള്ളു. ദേശീയതലത്തില്‍ സ്റ്റാര്‍റേറ്റിംഗ് സിസ്റ്റം ഇല്ലാത്തത് ലണ്ടന്‍ നികുതി നിര്‍ണ്ണയത്തില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. 2017 ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റി നടത്തിയ പഠനത്തില്‍, ഒരു പൗണ്ട് ലെവി ഏര്‍പ്പെടുത്തുകയാണെങ്കില്‍ വര്‍ഷം 91 മില്യന്‍ പൗണ്ട്, 5%ലെവി ഏര്‍പ്പെടുത്തിയാല്‍ 240 മില്യന്‍ പൗണ്ട് വരുമാനം സമാഹരിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ സഞ്ചാരികളുടെ എണ്ണം വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തില്‍ വരുമാനം ഇതിലേറെയാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വെയില്‍സും സ്കോട്ട്ലന്‍ഡും അടുത്തിടെ ടൂറിസ്റ്റുകള്‍ക്ക് രാത്രി താമസത്തിനുള്ള പ്രത്യേക ലെവി നടപ്പാക്കിയതും ലണ്ടനിലെ നടപടികള്‍ക്ക് കൂടുതല്‍ വേഗം നല്‍കുന്നുണ്ട്. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കൗണ്‍സില്‍ ധനസുരക്ഷ ഉറപ്പാക്കുന്നതിനും ടൂറിസ്റ്റ് ടാക്സ് വലിയ സഹായമാകുമെന്നാണ് നഗരാഭിപ്രായം.
india
മധ്യപ്രദേശില്‍ 13 കാരനെ കാണാതായി; കട്ടിലിനരികില്‍ കണ്ടെത്തിയത് അസ്വാഭാവിക കുറിപ്പ്
. പുലര്‍ച്ചെ 12നും 1നും ഇടയില്‍ ആണ് കുട്ടി വീടുവിട്ടുപോയതെന്ന് കുടുംബം പറയുന്നു.
ബോപ്പാല്‍: ‘ ദൈവത്തെ സേവിക്കാനാണ് പോകുന്നത്, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക ‘, ഇത്തരമൊരു കുറിപ്പ് കട്ടിലിനരികില്‍ എഴുതി വച്ചിട്ടാണ് മധ്യപ്രദേശിലെ ഷാഡോള്‍ ജില്ലയിലെ 13 കാരന് ഞായറാഴ്ച രാത്രിയില്‍ വീട് വിട്ടത്. പുലര്‍ച്ചെ 12നും 1നും ഇടയില്‍ ആണ് കുട്ടി വീടുവിട്ടുപോയതെന്ന് കുടുംബം പറയുന്നു. സൊഹാഗ്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കാണാതായ വിവരം അറിഞ്ഞതോടെ ബന്ധുക്കളുടെ വീടുകള്‍, ബന്‍ഗംഗ പ്രദേശം, സമീപ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കുടുംബം തിരച്ചിലിനിറങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്കി. പൊലീസ് ഐപിസി സെക്ഷന്‍ 137(2) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ പ്രചരിക്കുകയും ആളുകള്‍ക്ക് വിവരം ലഭിച്ചാല്‍ ഉടന്‍ അറിയിക്കണമെന്ന് പിതാവ് ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
india
വെള്ളത്തിന് പകരം കറിയില്‍ ആസിഡ് ഒഴിച്ച് വീട്ടമ്മ;കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയില്‍
ആസിഡ് ചേര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ഗുരുതരാവസ്ഥയില്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപൂരില്‍ ആസിഡ് ചേര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഘടാലിലെ മനോഹര്‍പൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള രസ്നേശ്വര്‍ബതിയില്‍ നവംബര്‍ 23നാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് മുതിര്‍ന്നവരും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ആദ്യം ഘടാലിലെ സബ്ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അടിയന്തരമായി കൊല്‍ക്കത്തയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് ഇപ്പോഴും എല്ലാവരുടെയും നില ഗുരുതരമാണ്, പ്രത്യേകിച്ച് ഒരു കുഞ്ഞിന്റെ ആരോഗ്യനില അതീവ ആശങ്കാജനകമാണ്. വെള്ളി ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന തൊഴിലാളിയായ സന്തുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. ജോലിക്കായി അവിടെ സാധാരണയായി ആസിഡ് സൂക്ഷിക്കാറുണ്ട്. ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ കറിയില്‍ വീട്ടമ്മ അബദ്ധത്തില്‍ വെള്ളത്തിന് പകരം ആസിഡ് ചേര്‍ത്തുവെന്നാണ് പ്രാഥമിക വിവരം. ആസിഡും വെള്ളവും സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകള്‍ ഒരേപോലെ തോന്നിയതുകൊണ്ടാണ് അബദ്ധം സംഭവിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ഭക്ഷണം കഴിച്ച ഉടനെ ആറുപേരും കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില മോശമായതോടെ കൂടുതല്‍ ചികിത്സയിലേക്ക് മാറ്റേണ്ടി വന്നു.
india
ഭദ്രക് എസ്ബിഐ ശാഖയുടെ സ്റ്റെയര്‍കേസ് പൊളിച്ചു; ഏണി കയറി ബാങ്കിലെത്തുന്ന ഉപഭോക്താക്കള്‍; സുരക്ഷയെക്കുറിച്ച് വിമര്‍ശനങ്ങള്‍
ഒഡിഷയിലെ ഭദ്രക്കിലെ എസ്ബിഐ ശാഖയില്‍ നടന്ന കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ വിചിത്ര ദൃശ്യങ്ങള്‍ സൃഷ്ടിച്ചു.
ഭുവനേശ്വര്‍: ഒഡിഷയിലെ ഭദ്രക്കിലെ എസ്ബിഐ ശാഖയില്‍ നടന്ന കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ വിചിത്ര ദൃശ്യങ്ങള്‍ സൃഷ്ടിച്ചു. കയ്യേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് കെട്ടിടത്തിന്റെ മുന്‍ഭാഗവും സ്റ്റെയര്‍കേസും അധികാരികള്‍ പൊളിച്ചു മാറ്റി. ഇതോടെ ട്രാക്ടറിന് മുകളില്‍ സ്ഥാപിച്ച ഏണി കയറിയാണ് ഉപഭോക്താക്കള്‍ ബാങ്കില്‍ പ്രവേശിക്കേണ്ടി വന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ഉപഭോക്താക്കളുടെ അടിസ്ഥാന സുരക്ഷയെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ചരമ്പ മാര്‍ക്കറ്റ് മുതല്‍ ഭദ്രക് റെയില്‍വേ സ്റ്റേഷന് വരെയുള്ള അനധികൃത നിര്‍മാണങ്ങള്‍ നീക്കുന്നതിനായുള്ള വലിയ തോതിലുള്ള കൈയേറ്റ വിരുദ്ധ പ്രവര്‍ത്തനത്തിനിടെയായിരുന്നു നടപടി. താല്‍ക്കാലിക കടകള്‍, നിര്‍മാണഭാഗങ്ങള്‍, താമസ കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ തുടങ്ങി നിരവധി നിര്‍മാണങ്ങള്‍ പൊളിച്ചതായി റിപ്പോര്‍ട്ട്. എസ്ബിഐ ശാഖ നിലനില്‍ക്കുന്ന കെട്ടിടത്തിന്റെ പടിക്കെട്ടും മുന്‍ഭാഗവും കയ്യേറ്റ ഭൂമിയിലാണ് പണിതതെന്ന് അധികാരികള്‍ വ്യക്തമാക്കി. കയ്യേറ്റം സംബന്ധിച്ച് കെട്ടിട ഉടമയ്ക്കും ബാങ്കിനും പലവട്ടം നോട്ടിസ് നല്‍കിയിരുന്നെങ്കിലും പ്രതികരണമോ പരിഹാരനടപടികളോ ഉണ്ടായില്ലെന്ന് സബ് കലക്ടര്‍, തഹസില്‍ദാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ പ്രവേശന സൗകര്യം ഒരുക്കാതെ ഒരു പൊതുമേഖലാ ബാങ്ക് പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന ചോദ്യവുമായി നെറ്റിസണ്‍സ് രംഗത്ത് എത്തി. അതേസമയം ശനിയാഴ്ച മുതല്‍ ബാങ്കില്‍ പുതിയ പടിക്കെട്ടുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ സാധാരണപെടുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നതായി അറിയുന്നു.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News19 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala22 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala21 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala19 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

