ഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,14,835 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 2104 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്.
ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,59,30,965 ആയി. ഇതില്‍ 1,34,54,880 പേരാണ് രോഗമുക്തി നേടിയത്.

മരണം ഇതുവരെ 1,84,657. 22,91,428 പേരാണ് നിലവില്‍ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ 13,23,30,644 പേര്‍ക്കു വാക്‌സിന്‍ നല്‍കി.

രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 67,468 പേര്‍ക്കാണ്. 568 പേര്‍ മരിച്ചു.

മുംബൈയില്‍ മാത്രം 7,684പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 54,985രോഗമുക്തരായി. 40,27,827പേരാണ് ആകെ രോഗബാധിതരായത്. 6,95,747പേരാണ് ചികിത്സയിലുള്ളത്.കേരളത്തില്‍ ഇന്നലെ 22,414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന ആണിത്.