ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 44,631 പേര്‍ക്കാണ് വൈറസ് ബാധ. 292 പേര്‍ മരിച്ചു. 24,714 പേരാണ് രോഗമുക്തരായത്.

ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 16,90,934 ആയി. മരണം 16,538 ആയി. 4,64,363 സജീവകേസുകളാണുള്ളത്. പന്ത്രണ്ട് ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗമുക്തരായത്.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 21,228 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 144 പേര്‍ മരിച്ചു. 19,112 പേരാണ് രോഗമുക്തരായത് സംസ്ഥാനത്ത് 1,25,230 സജീവകേസുകളാണുള്ളത്.