Connect with us

kerala

സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 12.20 ശതമാനം

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് പോസിറ്റിവിറ്റി നിരക്ക് 12.20 ശതമാനം. പ്രതിദിന സാമ്പിള്‍ പരിശോധനകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

25 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75), കരമന സ്വദേശിനി നിര്‍മ്മല (68), പാച്ചല്ലൂര്‍ സ്വദേശി ഗോപകുമാര്‍ (53), പൂവാര്‍ സ്വദേശിനി അരുണ (58), കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന്‍ നായര്‍ (74), കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുധാകരന്‍ പിള്ള (59), തടിക്കാട് സ്വദേശിനി ഹവാമ്മ (90), കൊല്ലം സ്വദേശിനി രാധ (74), ആലപ്പുഴ മാന്നാര്‍ സ്വദേശി നൂറുദ്ദീന്‍ (55), കോട്ടയം ചങ്ങനാശേരി സ്വദേശി കുഞ്ഞുമോന്‍ ജോസഫ് (55), കോട്ടയം സ്വദേശി ചാക്കോ മാത്യൂ (80), എറണാകുളം തൃകുന്നത്ത് നഗര്‍ സ്വദേശി വര്‍ഗീസ് (85), കടുങ്ങല്ലൂര്‍ സ്വദേശി പി.കെ. സോമന്‍ (60), ആലുവ സ്വദേശി കെ.വി. സെയ്ദു (73), തൃശൂര്‍ പൂച്ചിണ്ണിപാടം സ്വദേശി അബു (84), അഴീകോട് സ്വദേശി കരീം (66), ചിറ്റിലപ്പള്ളി സ്വദേശി സുജന്‍ (54), മലപ്പുറം മാമ്പാട് സ്വദേശി രവീന്ദ്രന്‍ (63), കോഴിക്കോട് കൊളത്തറ സ്വദേശി അമനുള്ള ഖാന്‍ (68), കൊയിലാണ്ടി സ്വദേശി മുഹമ്മദ് (83), കണ്ണൂര്‍ ചേലാട് സ്വദേശി ഡി. മൂര്‍ത്തി (77), രാമന്തളി സ്വദേശി മെഹമ്മൂദ് (71), ചൊക്ലി സ്വദേശി ദാസന്‍ (78), കണ്ണൂര്‍ സ്വദേശി സി.പി. മൂസ (75), കാസര്‍ഗോഡ് പെരുവാത്ത് സ്വദേശിനി ഷംഭാവി (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1306 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

EDUCATION

വേദഗ്രന്ഥങ്ങള്‍ ഒഴിവാക്കി കോഴിക്കോട് എന്‍.ഐ.ടി; റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്‍

എന്‍.ഐ.ടിയുടെ ലൈബ്രറിയില്‍ നിന്നും മുസ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വേദഗ്രന്ഥങ്ങളായ ഖുര്‍ആന്‍, ബൈബിള്‍ എന്നിവയും അവയുടെ പരിഭാഷകളും ഒഴിവാക്കിയതിനെതിരെയാണ് ഹര്‍ജി.

Published

on

തിരുവനന്തപുരം: കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി)യുടെ വിവാദ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. എന്‍.ഐ.ടിയുടെ ലൈബ്രറിയില്‍ നിന്നും മുസ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വേദഗ്രന്ഥങ്ങളായ ഖുര്‍ആന്‍, ബൈബിള്‍ എന്നിവയും അവയുടെ പരിഭാഷകളും ഒഴിവാക്കിയതിനെതിരെയാണ് ഹര്‍ജി.

എന്‍.ഐ.ടി സമീപകാലത്ത് സ്വീകരിച്ചുവരുന്ന പല നടപടികളും രാജ്യത്തിന്റെ പാരമ്പര്യത്തിനും പൈതൃകത്തിനും നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ഡോ. അന്‍വര്‍ നാസറാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഡയറക്ടര്‍, രജിസ്ട്രാര്‍, മാനവ വിഭവശേഷി മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം.

Continue Reading

india

ബി.ജെ.പി തരംഗമില്ല; ഇന്ത്യ മുന്നണി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍

തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള റോഡ് ഷോയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍.

Published

on

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തൊരിടത്തും ബി.ജെ.പി തരംഗമോ മോദി തരംഗമോ നിലനില്‍ക്കുന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ഇന്ത്യാ സഖ്യം ദേശീയതലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നതില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള റോഡ് ഷോയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍.

വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബി.ജെ.പിയും മോദിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവര്‍ക്ക് വലിയ രീതിയില്‍ ആശങ്കയുണ്ട്. നരേന്ദ്രമോദിക്കും ബി.ജെ.പി നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുക. യു.പി.എ സഖ്യം വലിയ പ്രതിസന്ധിയില്‍ നിന്ന ഘട്ടത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളം 19 എം.പിമാരെ സമ്മാനിച്ചത്. അതുകൊണ്ട് തന്നെ കേരളത്തോട് കോണ്‍ഗ്രസിന് പ്രത്യേക മമതയുണ്ട്. രാജ്യത്തിന്റെ ചരിത്രം തന്നെയാണ് കോണ്‍ഗ്രസിന്റെ ചരിത്രവും.

ആ ചരിത്രവും കോണ്‍ഗ്രസിന്റെ മതേതര-ജനാധിപത്യ നിലപാടുകളിലും വിശ്വസിക്കുന്നവരാണ് മലയാളികളെന്നും അതുകൊണ്ടു തന്നെ ഇത്തവണയും അതിഗംഭീര വിജയം യു.ഡി.എഫിന് കേരളം നല്‍കുമെന്നും രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതിന് കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിനെ വലിയ ഭൂരിപക്ഷത്തില്‍ തിരുവനന്തപുരത്തുകാര്‍ വിജയിപ്പിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേരളത്തിനോ കര്‍ണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നല്‍കിയതെന്ന് ഡി.കെ ശിവകുമാര്‍ ചോദിച്ചു. കേരളത്തിന്റെ ഏതെങ്കിലും പദ്ധതിക്ക് വേണ്ടി ഒരു കല്ലുപോലും ഇടാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ബിസിനസുകളെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ താന്‍ ഒന്നും പറയുന്നില്ല. പക്ഷെ, എത്തിക്‌സും മൊറാലിറ്റിയും പലതലങ്ങളിലും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.

വലിയ ശക്തനെന്ന് അവകാശവാദം മുഴക്കി നരേന്ദ്രമോദി നൂറിലധികം സിറ്റിങ് എം.പിമാരെമാരെയാണ് മാറ്റിയത്. ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചാണ് ബി.ജെ.പിയുടെയും മോദിയുടെയും ഇപ്പോഴത്തെ പ്രചരണം. പക്ഷെ, അത് ഫലപ്രദമാവില്ല. ദക്ഷിണേന്ത്യയില്‍ അവര്‍ യാതൊരു നേട്ടവുമുണ്ടാക്കില്ല. കേന്ദ്രമന്ത്രിമാരും സിറ്റിങ് എം.പിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തോല്‍ക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ഇന്ത്യ മുന്നണി വന്‍ മുന്നേറ്റമുണ്ടാക്കും. ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാണ്. ഇടതുമുന്നണി കേരളത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തി. സംസ്ഥാന സര്‍ക്കാരാകട്ടെ, സാമ്പത്തിക രംഗം തകര്‍ത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

kerala

വീട്ടിലേക്കുള്ള വഴിയിൽ സിപിഎം കൊടിമരം സ്ഥാപിച്ചു; ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ

കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു

Published

on

വീട്ടിലേക്കുള്ള വഴിയില്‍ സിപിഎം കൊടിമരം സ്ഥാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊടിമരത്തില്‍ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥന്‍. ചേര്‍ത്തല വെളിങ്ങാട്ട് ചിറയില്‍ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

വഴിയില്‍ കൊടിമരം നില്‍ക്കുന്നത് കാരണം വീട് നിര്‍മ്മാണം നടത്താനാകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. കൊടി മാറ്റുവാന്‍ എട്ട് മാസമായി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഐഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു.

Continue Reading

Trending