തിരുവനന്തപുരം: കോവിഡ് വ്യാപനനിരക്ക് കേരളത്തില്‍ കുതിച്ചുയരുന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണിത്തിലും കേരളം മുന്നിലാണ്. ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും ഒന്നാമതാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.48ആണ്. നൂറുപേരെ പരിശോധിക്കുമ്പോള്‍ 12ലെറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന അവസ്ഥ.

കഴിഞ്ഞ ഒന്നരമാസമായി ദിവസേനെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലും ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളമാണ് മുന്നില്‍. 72,891പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. എറണാകുളം, കോഴിക്കോട്, പത്തനംതിട്ട, കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ദിനേനെ നിരക്ക് വര്‍ധിക്കുകയാണ്.