കോഴിക്കോട്: കോഴിക്കോട് രോഗം ബാധിക്കുന്നവരിലേറെയും യുവാക്കള്‍. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 41 ശതമാനത്തിലധികവും ഇരുപതിനും നാല്‍പ്പതിനും വയസിന് ഇടയിലുള്ളവരാണ്. സാമൂഹിക അകലം പാലിക്കുന്നതിലെ വീഴ്ച്ചയാണ് യുവാക്കള്‍ക്കിടയിലെ രോഗബാധ കൂട്ടുന്നത് എന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ ജില്ലകളിലൊന്നാണ് കോഴിക്കോട്.

ജില്ലാഭരണകൂടം പുറത്തുവിട്ട പുതിയ കണക്കിലാണ് യുവാക്കളിലെ രോഗബാധ ഏറുന്നതായുള്ള കണ്ടെത്തല്‍. രോഗം ബാധിച്ച 41 ശതമാനം പേരും യുവാക്കളാണ്. അതായത് ഇരുപതിനും നാല്‍പ്പതിനും വയസിന് ഇടയിലുള്ളവര്‍. 29 ശതമാനം പേര്‍ 40നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. 12 ശതമാനം പത്തിനും ഇരുപതിനും ഇടയിലുള്ളവര്‍. ഒമ്പത് ശതമാനം രോഗികള്‍ 60 വയസിന് മുകളില്‍ ഉള്ളവരാണ്.

രോഗം ബാധിച്ചവരില്‍ 72 ശതമാനത്തിനും ലക്ഷണങ്ങളില്ല. ജില്ലയില്‍ മരിച്ചവരില്‍ 72 ശതമാനം ആളുകളും 60 വയസിന് മുകളിലുള്ളവരാണ്. 97 ശതമാനം പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയും.