കോഴിക്കോട്: യുകെയില്‍ നിന്ന് കോഴിക്കോട്ടത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ കോഴിക്കോട്ടെത്തിയ 36കാരനാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജ് സ്വദേശിയാണ്.

ബ്രിട്ടനില്‍ മാരക വൈറസ് സ്ഥിരീകരിച്ച ശേഷം അവിടെ നിന്ന് കേരളത്തിലെത്തിയവരിലെ ആദ്യ പോസിറ്റീവ് കേസാണിത്. അതിജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പ് ഇയാളെ പരിചരിക്കുന്നത്.

നെടുമ്പാശേരിയില്‍ വിമാനമിറങ്ങി ഇദ്ദേഹം കോഴിക്കോട്ടെത്തുകയായിരുന്നു. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റിവ് ആണെന്ന റിപ്പോര്‍ട്ട് വന്നതോടെ ഇയാളെ മെഡിക്കല്‍ കോളജ് ലാബില്‍ അടിയന്തര ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയനാക്കി. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്കായി പുണെ വൈറോളജി ലാബിലേക്കയച്ചു.