മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 5,902 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,883 പേര്‍ രോഗമുക്തി നേടി. 1,27,603 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. പുതുതായി 156 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,710 ആയി. 16,66,668 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14,94,809 പേര്‍ ഇതിനോടകം രോഗമുക്തരായി. 89.69 ശതമാനമാണ് സംസ്ഥാനത്ത് രോഗമുക്തി നിരക്ക്.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,739 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നുമാത്രം 27 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,138 പേര്‍കൂടി രോഗമുക്തരായി. ഇതോടെ ഡല്‍ഹിയില്‍ ആകെ കോവിഡ് ബാധിതര്‍ 3,75,753 ആയി. 30,952 പേരാണ് ഇനി ചികിത്സയിലുള്ളത്. 3,38,378 പേര്‍ രോഗമുക്തരായപ്പോള്‍ 6,423 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണം കുറയുകയാണ്. 2,652 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 35 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,19,403 ആയി. 6,83,464 പേര്‍ ഇതുവരെ രോഗമുക്തി നേടിയപ്പോള്‍ 11,053 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 24,886 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.