സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ ഡോസുകളെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 9,85,490 ഡോസ് വാക്‌സിനാണ് ഇന്ന് കേരളത്തിലെത്തിയത്. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കൊവിഡ് ഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച ആറുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനുമാണ് ഇന്നെത്തിയത്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഇന്നലെ ആറുലക്ഷം ഡോസ് വാക്‌സിനുകള്‍ എത്തിയിരുന്നു. ഇന്ന് എറണാകുളം ജില്ലയിലേക്കാകും വാക്‌സിന്‍ ഡോസുകള്‍ എത്തിക്കുക. കൂടാതെ 97,500 ഡോസ് കൊവാക്‌സിനും കൊവിഷീല്‍ഡ് വാക്‌സിനും ഇന്ന് രാത്രിയോടെ കേരളത്തിലെത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കൊവാക്‌സിന്‍ കൂടുതലായി എത്തുന്നതോടെ രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് വാക്‌സിന്‍ കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കപ്പെടും.