Connect with us

News

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ആറു കോടി കടന്നു

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത്

Published

on

വാഷിങ്ടണ്‍: ലോകത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം ആറു കോടി കടന്നു. 5,32,159 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് 14,13,705 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം 4,15,10,093 പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത്.

അമേരിക്കയില്‍ ഇതുവരെ ഒരു കോടി മുപ്പത് ലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,65,853 കോവിഡ് മരണങ്ങളുമുണ്ടായി. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയാറ് ലക്ഷം പിന്നിട്ട

ബ്രസീലില്‍ രോഗവ്യാപനം രൂക്ഷമാകുകയാണ്. രാജ്യത്ത് ഇതുവരെ 61,21,449 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,70,179 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിനാല് ലക്ഷം കടന്നു.

 

crime

കൊച്ചിയില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മത്സ്യം പിടികൂടി

ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്

Published

on

കൊച്ചി മരടില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. മത്സ്യത്തില്‍ നിന്ന് വലിയ രീതിയിലുള്ള ഗന്ധം വരുന്നുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. മരട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ പിടിച്ചെടുത്തത്.

പഴകിയ മീന്‍ വിവിധ ഇടങ്ങളില്‍ വികരണം ചെയ്തുവെന്നാണ് വിവരം. പ്രാഥമിക പരിശോധനയില്‍ തന്നെ ചീഞ്ഞ മീനുകളാണെന്ന് കണ്ടത്തിതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു കണ്ടെയ്‌നറിലെ മുഴുവന്‍ ലോഡ് മീനും നശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷ പരിശോധനാവിഭാഗം സാമ്പിളുകള്‍ ശേഖരിച്ചു.

Continue Reading

crime

പതിനൊന്നുകാരിയുടെ ദൃശ്യം മൊബൈല്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ എടുക്കുന്നതിനിടെ, ഇത് കണ്ട കുട്ടി ബഹളം വെക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ ഇയാളുടെ ഫോണ്‍ സഹിതം പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു

Published

on

പതിനൊന്നുകാരിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കാര്‍ത്തികപ്പള്ളി സ്വദേശി അനിലിനെയാണ്(34) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ എടുക്കുന്നതിനിടെ, ഇത് കണ്ട കുട്ടി ബഹളം വെക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ ഇയാളുടെ ഫോണ്‍ സഹിതം പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
.

Continue Reading

Health

തുര്‍ക്കി സിറിയ ഭൂകമ്പം; മരണസംഖ്യ 500 കടന്നു

നിയും നിരവധിപേര്‍ പല തകര്‍ന്ന കെട്ടിടങ്ങളിലുമായി അകപ്പെട്ട് കിടക്കുന്നുണ്ടെന്നാണ് വിവരം

Published

on

തുര്‍ക്കി ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 500 കടന്നതായി പുതിയ റിപ്പോര്‍ട്ട്. ഇനിയും നിരവധിപേര്‍ പല തകര്‍ന്ന കെട്ടിടങ്ങളിലുമായി അകപ്പെട്ട് കിടക്കുന്നുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. തുര്‍ക്കിയില്‍ 284 പേരും സിറിയയില്‍ 237 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Trending