ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. കഴിഞ്ഞ ദിവസം 90,000ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 1113 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 72,775 ആയി ഉയര്‍ന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 42,80,423 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

നിലവില്‍ 8,83,697 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 33,23,951 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.