അബുദാബി: യുഎഇയില്‍ ഇന്ന് 2084 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2210 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,68,023 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 4,52,321 പേരും രോഗമുക്തരായി. 1504 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 14,198 കോവിഡ് രോഗികള്‍ രാജ്യത്തുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,52,243 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്.