കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 590 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 601 പേര്‍ രോഗമുക്തി നേടി. മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4730 പേരിലാണ് ഇന്ന്  കോവിഡ് പരിശോധന നടത്തിയത്.

കുവൈത്തില്‍ ഇതുവരെ 102,441 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ മരണസംഖ്യ 595 ആയി. 93,562 പേര്‍ക്ക് രോഗം സുഖപ്പെട്ടു.

നിലവില്‍ 8,284 പേരാണ് ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 111 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.