kerala

നാളെ നടത്താനിരുന്ന കോവിഡ് അവലോകന യോഗം മാറ്റി; ബുധനാഴ്ച യോഗം ചേര്‍ന്നേക്കും

By web desk 1

August 22, 2021

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നാളെ ചേരാനിരുന്ന കൊവിഡ് അവലോകന യോഗം മാറ്റി. ബുധനാഴ്ച യോഗം ചേരുമെന്നാണ് വിവരങ്ങള്‍.

ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമോ എന്ന ആശങ്ക ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നതിനിടെയാണ് നാളത്തെ യോ?ഗം മാറ്റിവച്ചെന്ന വിവരം പുറത്തുവരുന്നത്. നിയന്ത്രണങ്ങളിലും ഇളവുകളിലും നാളത്തെ അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.