റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചു. 101 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് ബാധിച്ചത്. അതേ സമയം രോഗബാധിതരായ 182 പേര്‍ ഇന്ന് സുഖം പ്രാപിച്ചു.

ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 362979 ഉം രോഗമുക്തരുടെ എണ്ണം 354263 ഉം ആയി. ആകെ മരണം 6239 ആയി ഉയര്‍ന്നു.

ഇപ്പോള്‍ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2477 പേരാണ്. ഇതില്‍ 354 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 43, മക്ക 24, കിഴക്കന്‍ പ്രവിശ്യ 14, ഖസീം 4, മദീന 3, തബൂക്ക് 3, ഹാഇല്‍ 3, അസീര്‍ 2, നജ്‌റാന്‍ 2, അല്‍ബാഹ 2, അല്‍ജൗഫ് 1.