അബുദാബി: യുഎഇയില്‍ ഇന്ന് 1,507 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,455 പേര്‍ രോഗമുക്തരായി. മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 1,89,046 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,70,108 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,47,682 പേര്‍ രോഗമുക്തരാവുകയും 1,916 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,510 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.