അബുദാബി: യുഎഇയില്‍ വീണ്ടും ആയിരം കടന്ന് കോവിഡ് കേസുകള്‍. ഇന്ന് 1231 പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 1051 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ കണക്കുകള്‍ ഒരു ലക്ഷത്തിനടുത്തെത്തി. 97,760 പേരാണ് രാജ്യത്ത് ആകെ രോഗം ബാധിച്ചവര്‍. ഇതില്‍ 87,122 പേര്‍ രോഗമുക്തി നേടി. രാജ്യത്താകെ 426 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 10,212 പേര്‍ കോവിഡ് ബാധിച്ച് വിവിധ ഇടങ്ങളിലായി ചികിത്സയില്‍ കഴിയുന്നു. രാജ്യത്താകെ 117,800ലധികം കോവിഡ് പരിശോധനകള്‍ നടത്തി.