ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍
ഉയരുന്നു. കഴിഞ്ഞ 24 മണിക്കുറിനിടെ 4.14 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3915 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് മരിച്ചത്. അകെ കോവിഡ് ബാധിതരുടെ എണ്ണം 2,14,91,598 മായി ഉയര്‍ന്നു. ഇതില്‍ 3,31,507 പേര് രോഗമുക്തരായി. നിലവില്‍ 36,45,165 പേര്‍ രാജ്യത്ത് ചികിത്സയിലുണ്ട്.