ആലപ്പുഴ: കഴിഞ്ഞദിവസം സിപിഐ വിട്ട മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ കുട്ടനാട്ടില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി. സിപിഐയുടെ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു തമ്പി മേട്ടുതറ. പാര്‍ട്ടിയുടെ തുടര്‍ച്ചയായ അവഗണനയിലും വേട്ടയാടലിലും പ്രതിഷേധിച്ചാണ് രാജിവച്ചത്. ഹരിപ്പാട് മണ്ഡലത്തില്‍ സിപിഐ സാധ്യതാ പട്ടികയില്‍ പരിഗണിച്ചിരുന്ന പേരാണ് തമ്പി മേട്ടുതറയുടേത്.