X

തറ പ്രസംഗങ്ങള്‍ നടത്തി സി.പി.എം ജനങ്ങള്‍ക്കെതിരാണെന്ന് സ്ഥാപിക്കാന്‍ സി.പി.ഐ ശ്രമിക്കുന്നു: ആനത്തലവട്ടം ആനന്ദന്‍

തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ രംഗത്ത്. തോളിലിരുന്നു ചെവി തിന്നുന്ന പരിപാടിയാണ് സി.പി.ഐ നടത്തുന്നത്. അടുത്തതവണ ഏത് മുന്നണിയില്‍ സി.പി.ഐ ഉണ്ടാവുമെന്നറിയില്ല. അവര്‍ എങ്ങോട്ടു പോയാലും ജനങ്ങള്‍ ഇടതുമുന്നണിയുടെ കൂടെയാണ്. ആര്‍ക്കും ഒരു ചുക്കും സി.പി.എമ്മിനെതിരെ ചെയ്യാനാകില്ല ആനത്തലവട്ടം പറഞ്ഞു. എല്ലാം തികഞ്ഞവരാണ് സി.പി.ഐക്കാരെന്ന് കരുത്തരുത്. തറ പ്രസംഗങ്ങള്‍ നടത്തി സി.പി.എം ജന താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന്  സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത്തരം പ്രവണതകള്‍ നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന ഇത്തരം ഇടപെടലുകള്‍ക്കുള്ള മുന്നറിയിപ്പാണ് ആവര്‍ത്തിച്ചുള്ള ഭീഷണിയിലൂടെ സി.പിഎം നല്‍കുന്നത്.

 

തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ നിലപാടുകള്‍ അതിര് കടന്നുപോയി എന്നതിനെ ചൊല്ലി കടുത്ത പ്രതിക്ഷേധത്തിലാണ് സി.പി.എം.  മൂന്നാര്‍ അടക്കമുള്ള നിര്‍ണായക രാഷ്ട്രീയ വിഷയങ്ങളിലെല്ലാം സി .പി.ഐ ശക്തമായ നിലപാടെടുക്കുന്നത് സി.പി. എമ്മിന് തലവേദനയാകുന്നുണ്ട്. ഇതാണ് ഇത്തരം ഒരു പ്രസ്താവനയുമായി രംഗത്തെത്താന്‍ ആനത്തലവട്ടം ആനന്ദനെ പ്രരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം

chandrika: