Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെഹ്‌റുവും ഇന്ത്യയും

. എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍ നിന്നും സമുന്നത ദേശീയനേതാവും ഇന്ത്യയുടെ പ്രഥമവിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബ്ദുല്‍കലാം ആസാദിനെ നീക്കംചെയ്തിരിക്കയാണ്.

Published

on

അഡ്വ.സി.ഇ.മൊയ്തീന്‍കുട്ടി

കോണ്‍ഗ്രസ് നേതാക്കളെ ചരിത്രത്തില്‍ നിന്നും തുടച്ചുനീക്കി പുതുതലമുറയെ പുതിയചരിത്രം പഠിപ്പിക്കാനുള്ള നീക്കം അണിയറയില്‍ സജീവമാണ്. എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍ നിന്നും സമുന്നത ദേശീയനേതാവും ഇന്ത്യയുടെ പ്രഥമവിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബ്ദുല്‍കലാം ആസാദിനെ നീക്കംചെയ്തിരിക്കയാണ്. മുഗള്‍ഭരണ കാലം, മഹാത്മാഗാന്ധിവധം, ആര്‍.എസ്. എസ്. നിരോധനം, ഗുജറാത്ത്കലാപം തുടങ്ങിയവ നേരത്തെ എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍നിന്നും നീക്കിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രവാര്‍ത്താവിനിമയ പ്രക്ഷേപണവകുപ്പ് നടത്തിയ ചിത്ര പ്രദര്‍ശനത്തില്‍ സമുന്നത ദേശീയനേതാക്കളായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനും മൗലാന അബ്ദുല്‍കലാം ആസാദിനും സ്ഥാനമുണ്ടായില്ല. അവരുടെ പൈതൃകം മറച്ചുവെക്കാനും തുടച്ചുനീക്കാനുമുള്ള ഗൂഡശ്രമമാണ് ഇന്ത്യന്‍ കൗണ്‍ സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം നടത്തിയത്. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനയോടുള്ള അവഹേളനവുംചരിത്രനിഷേധവുമാണ്.

നെഹ്‌റുവിന്റെ ആശയങ്ങള്‍ ഈ രാജ്യത്ത് നിലനില്‍ക്കുന്നിടത്തോളം കാലം ഫാസിസത്തിനും വര്‍ഗീയതയ്ക്കും ഇവിടെ തേരോട്ടം നടത്താന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് നെഹ്റുവിനെ തമസ്‌കരിക്കല്‍ ബി.ജെ.പി സര്‍ക്കാര്‍ ഒരു നയമായി സ്വീകരിക്കാന്‍ കാരണം. നെഹ്‌റു വളര്‍ത്തിയെടുത്ത ജനാധിപത്യം മതേതരത്വം, സോഷ്യലിസം, സഹിഷ്ണുത, ശാസ്ത്രബോധം, ചേരിചേരാനയം തുടങ്ങിയവയെ ഇല്ലാതാക്കിയാല്‍ മാത്രമേ ഫാസിസത്തിന് വളരാന്‍ സാധിക്കൂ എന്നവര്‍ക്കറിയാം. ജനങ്ങള്‍ക്കിടയില്‍ ബാഹ്യമായ വൈവിധ്യങ്ങളും വ്യത്യാസങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഏകത്വത്തിന്റെ ഒരു അടയാളം എല്ലായിടത്തും നിലനിന്നിരുന്നുവെന്ന് നെഹ്‌റു കണ്ടെത്തിയിരുന്നു. ഈ ഏകത്വബോധമാണ് ജ നങ്ങളെ ഒന്നിച്ചു നിര്‍ത്തിയിരുന്നത് എന്ന് നെഹ്‌റു മനസിലാക്കിയിരുന്നു. 10 വര്‍ഷത്തിലധികം ബ്രിട്ടീഷ് ജയിലില്‍ അന്തിയുറങ്ങിയ നെഹ്‌റുവിന്റെ ജീവിതം നിരന്തരസമരങ്ങളുടെയും സഹനങ്ങളുടെയും കഥ പറയുന്നു. നിസ്സഹകരണസമരം മുതല്‍ ക്വിറ്റിന്ത്യാ സമരം വരെയുള്ള കാലഘട്ടമാണ് (1919 മുതല്‍ 1946) ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായക കാലഘട്ടം. ആ സമരകാലഘട്ടത്തിന്റെ മൂന്നിലൊരുഭാഗം നെഹ്‌റു ബ്രി ട്ടീഷ് ജയിലിലായിരുന്നു.വിദേശ എഴുത്തുകാരന്‍ ആന്ദ്രെമാലറാവ് ഒരിക്കല്‍ നെഹ്‌റുവിനോട് സ്വതന്ത്ര ഇന്ത്യയില്‍ താങ്കള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നുവെന്ന് ചോദിക്കുകയുണ്ടായി. ഒരു മതാധിപത്യസമൂഹത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാരിന്റെ രൂപീകരണവും നടത്തിപ്പും എന്നായിരുന്നു നെഹ്‌റുവിന്റെ മറുപടി. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ഒട്ടനവധി നിയമനിര്‍മ്മാണങ്ങള്‍ ഇന്ദിരാഗാന്ധിയുടെ കാല ത്തുണ്ടായി. മുതലാളിത്തമല്ല സോഷ്യലിസമാണ് നമ്മുടെ ലക്ഷ്യമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് 1969 ല്‍ ബാങ്ക് ദേശസാല്‍ക്കരണം നടപ്പിലാക്കിയത്.

ബാങ്ക് ദേശസാല്‍ക്കരണത്തോടൊപ്പം തന്നെ പ്രിവിപേഴ്സ് നിര്‍ത്തലാക്കിയതും സ്വകാര്യ മേഖലയിലെ ഓയില്‍ കമ്പനികള്‍, സ്റ്റില്‍ കമ്പനികള്‍, കല്‍ക്കരി ഖനികള്‍, തുണിക്കമ്പനികള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍ തുടങ്ങിയവയെല്ലാം ദേശസാല്‍ക്കരിച്ചതും സോഷ്യലിസത്തിലേക്കുള്ള ധീരമായ കാല്‍വെപ്പായിരുന്നു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ ജോലിക്ക് തുല്യവേതനം എന്ന നിയമം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത് ഇന്ദിരാജിയുടെ തിളക്കമാര്‍ന്ന മറ്റൊരു ഭരണനേട്ടമാണ്. 1976 ല്‍ ഇന്ദിരാഗാന്ധിയാണ് 42-ാം ഭര ണഘടനാഭേദഗതിയിലൂടെ സോഷ്യലിസം, സെക്യുലറിസം എന്നിവ അടിസ്ഥാന തത്വങ്ങളായി ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്. വോട്ടിംഗ് പ്രായം 21ല്‍ നിന്ന് 18 ആക്കിയതും കൂറുമാറ്റ നിരോധന നിയമമുണ്ടാക്കിയതും രാജീവ് ഗാന്ധിയായിരുന്നു. ശാസ്ത്രസാങ്കേതിക രംഗത്തെ വന്‍കുതിച്ചുചാട്ടം രാജീവ്ഗാ ന്ധിയുടെ തിളക്കമാര്‍ന്ന മറ്റൊരു ഭരണനേട്ടമാണ്.

വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലഘട്ടത്തി ജാതി മത വ്യത്യാസമില്ലാതെ ഒട്ടനവധി പേരുടെ രക്തസാക്ഷിത്വത്തിലൂടെ, ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം വെല്ലുവിളികള്‍ നേരിടുന്ന കാലഘത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സമസ്ത മേഖലയിലും ഫാസിസ്റ്റ് കടന്നുകയറ്റത്തിന് രാജ്യം സാക്ഷിയാകുന്നു. ജുഡിഷ്യറിയുടെ വിശ്വാസ്യതപോലും ചോദ്യം ചെയ്യപ്പെടുന്നു. വിദ്വേഷവും മത്രഭാന്തും പാവപ്പെട്ട ജനങ്ങളുടെ മനസിലേക്ക് കുത്തി നിറക്കപ്പെടുകയാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യന്‍ വിഭജിക്കപ്പെടുകയാണ്. ഇതെല്ലാം ഫാസിസ്റ്റ് അജണ്ടകളാണ്. രാഷ്ട്രീയ നേട്ടത്തിനും അധികാരത്തിനും വേണ്ടി ഒരു ജനത ഭിന്നിപ്പിക്കപ്പെട്ടതിന്റെ മുറിവുണക്കി സ്‌നേഹവും സാഹോദര്യവും വളര്‍ത്തി ആ ജനതയെ സംയോജിപ്പിക്കുക എന്ന ചരിത്രകടമ നിര്‍വഹിച്ചുകൊണ്ടാണ് രാഹുല്‍ഗാന്ധി നടത്തിയ ഭാരത്ജോഡോ യാത്ര. ഇന്ത്യ ഒരു മതാധിഷ്ഠിത രാഷ്ട്രമാകാതിരിക്കാനും ഇന്ത്യ ഒരു മുതലാളിത്ത രാഷ്ട്രമാകാതിരിക്കാനും കാരണം 1976 ലെ ഭരണഘടനാഭേദഗതിയാണ്. ഒരു പ്രധാനമന്ത്രിയെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഇന്ദിരാഗാന്ധി ഈ രാജ്യത്തിന് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനയാണത്. അന്യമതവിദ്വേഷം ശക്തിയാര്‍ജ്ജിക്കുന്ന ഫാസിസത്തിന്റെ പിടിയിലമരുന്ന രാജ്യത്തെ രക്ഷിക്കാന്‍ മഹാത്മാവിന്റെ ദര്‍ശനങ്ങളായ സഹിഷ് തക്കും അഹിംസയ്ക്കും മാത്രമേ കഴിയൂ. നെഹ്‌റു അഹമ്മദ് നഗര്‍കോട്ട ജയിലില്‍ വെച്ച് രചിച്ച ലോകപ്രശസ്തഗ്രന്ഥമാണ് ഡിസ്‌കവറി ഓഫ് ഇന്ത്യ (ഇന്ത്യയെ കണ്ടെത്തല്‍). നെഹ്‌റു എഴുതി:’ജാതി, മതം, ഭാഷ, ആചാരം, സംസ്‌കാരം ഈ തലങ്ങളിലെല്ലാം ഇവിടെ വൈവിധ്യമുണ്ട്. ബഹു സ്വരത ഇന്ത്യയുടെ സവിശേഷതയാണ്. എല്ലാം ഒരുമിച്ച് പുലരുകയും വളരുകയും ചെയ്യുന്നതാണ് അഭികാമ്യമായ മാര്‍ഗം’. ‘വിവിധ മതക്കാരും വിശ്വാസക്കാരും നിവസിക്കുന്ന ഒരു മതനിരപേക്ഷ രാഷ്ട്രമാണ് നമുക്കാവശ്യം. അതല്ലാതെ മതാടി സ്ഥാനത്തില്‍ രൂപവല്‍ക്കരിക്കപ്പെടുന്നരാഷ്ട്രമല്ല’.

 

Continue Reading

kerala

ചിത്രം തെളിഞ്ഞു

34218 വനിതാ സ്ഥാനാര്‍ത്ഥികളും 37,786 പുരുഷ സ്ഥാനാര്‍ത്ഥികളും ഒരു ട്രാന്‍സ് ജന്റര്‍ സ്ഥാനാര്‍ത്ഥിയുമാണ് കളത്തില്‍.

Published

on

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ മത്സര രംഗത്ത് അവശേഷിക്കുന്നത് 72,005 പേര്‍. 34218 വനിതാ സ്ഥാനാര്‍ത്ഥികളും 37,786 പുരുഷ സ്ഥാനാര്‍ത്ഥികളും ഒരു ട്രാന്‍സ് ജന്റര്‍ സ്ഥാനാര്‍ത്ഥിയുമാണ് കളത്തില്‍.

1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്ക് ഒരുലക്ഷത്തിലേറെ പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ മുവായിരത്തോളം പ ത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളിയിരുന്നു. പത്രിക പിന്‍വലിക്കല്‍ സമയം കഴിഞ്ഞതോടെ സ്വതന്ത്രര്‍ക്ക് അടക്കം ചിഹ്നങ്ങള്‍ അനുവദിച്ചു.

ജനവിധി തേടുന്നവരുടെ വ്യക്തമായ ചിത്രം തെളിഞ്ഞതോടെ ഇനി പ്രചാരണം പൊടിപാറും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇനി വിശ്രമമില്ലാത്ത ദിവസങ്ങളാണ്. മുനിസിപ്പാലിറ്റികളില്‍ 10,399 ഉം ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 1,986 സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മത്സരരംഗത്തിറങ്ങിയിരിക്കുന്നത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 7786 പേര്‍. കുറവ് വയനാട്ടിലും 1908 പേര്‍.

കാസര്‍കോട് 2786, കണ്ണൂര്‍ 5383, വയനാട് 1908, കോഴിക്കോട് 5884, മലപ്പുറം 7786, പലക്കാട് 6599, തൃശൂര്‍ 6907, എറണാകുളം 6571, ഇടുക്കി 2857, കോട്ടയം 4903, ആലപ്പുഴ 5219, പത്തനംതിട്ട 3528, കൊല്ലം 5325, തിരുവനന്തപുരം 6249. എന്നിങ്ങനെയാണ് തേടുന്നവരുടെ കണക്ക്. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 7 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റികളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ്.

ഡിസംബര്‍ ഒമ്പത്, 11 തീയതികളിലായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. അതേ സമയം അന്തിമ ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്ത് സി.പി.എമ്മിനും ബി.ജെ. പിക്കും നിരവധി ഇടങ്ങളില്‍ വിമത ഭീഷണി നിലനില്‍ക്കുകയാണ്. തൃശൂരില്‍ സിപിഎമ്മിനും സിപിഐക്കും വിമത ശല്യമുണ്ട്. ശക്തമായ ത്രികോണപ്പോരുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്ളൂര്‍, വാഴോട്ടുകോണം, ചെമ്പഴന്തി, കാച്ചാണി, വിഴിഞ്ഞം വാര്‍ഡുകളിലെ ഇടത് വിമതര്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെ ഇടത് മുന്നണി വെട്ടിലായി.

വാഴോട്ടുകോണത്തെ സി പിഎം വിമതന്‍ കെവി മോഹനനെ പാര്‍ട്ടി പുറത്താക്കി. കണ്ണൂര്‍ ചെറുകുന്ന് പഞ്ചായത്തിലെ വിമത സ്ഥാനാര്‍ത്ഥി കുന്നനങ്ങാട് സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി ഇ ബാബുരാജിനെയും സിപിഎം പുറത്താക്കി. മറ്റുള്ളവരെ നേരത്തെ പുറത്താക്കിയിരുന്നു. പാലക്കാട് ജില്ലയില്‍ പലയിടത്തും സി.പി. എം-ബി.ജെ.പി ബാന്ധവം കാരണം ബി.ജെ.പിക്ക പലയിടത്തും സ്ഥാനാര്‍ത്ഥികളില്ല. മത്സര ചിത്രംതെളിഞ്ഞതോടെ ഇനി പ്രചാരണ രംഗം കൊഴുക്കും.

 

Continue Reading

kerala

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ,ഇടിമിന്നല്‍ ജാഗ്രത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദേശിച്ച് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട്് തുടരും. ഉച്ചയ്ക്കുശേഷം മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നാണ് വിവരം.

കന്യാകുമാരി തീരത്തും സമീപ പ്രദേശങ്ങളിലും നിലനില്‍ക്കുന്ന ചക്രവാത ചുഴി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്താല്‍ അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് നേരിയതോ ഇടത്തരമോ ആയ മഴ തുടരുമെന്ന് പ്രവചനം.

നവംബര്‍ 24 മുതല്‍ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് തുടങ്ങി ദുഷ്‌കരമായ കാലാവസ്ഥാ സാഹചര്യമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, മലാക്ക കടലിടുക്കിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലുണ്ടായിരുന്ന ശക്തമായ ന്യൂനമര്‍ദം ഇപ്പോള്‍ മലേഷ്യമലാക്ക കടലിടുക്ക് മേഖലയില്‍ എത്തിയിരിക്കുകയാണ്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വീണ്ടും തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് വകുപ്പ് വ്യക്തമാക്കി.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കേരള തീരത്ത് മീന്‍പിടുത്തത്തിന് വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending