തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഎമ്മിലെ പൊട്ടിത്തെറി തുടരുന്നു. സ്ഥാനാര്‍ഥികള്‍ക്കെതിരെ പലവിധത്തിലുള്ള പ്രതിഷേധം തുടരുന്നു. കളമശേരിയില്‍ പി. രാജീവിനെതിരെ പോസ്റ്റര്‍ പതിച്ചു. സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദറിനെ കളമശേരിക്ക് വേണ്ടെന്നാണ് പോസ്റ്ററിലുള്ളത്. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച കെആര്‍ ജയാനന്ദയ്‌ക്കെതിരെയും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഉപ്പള ടൗണിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം പൊന്നാനി സി.പി.എമ്മില്‍ കൂട്ടരാജി. ലോക്കല്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളാണ് രാജി വെച്ചത്. പൊന്നാനിയില്‍ പി. ശ്രീരാമകൃഷ്ണനെ മാറ്റി പകരം പി. നന്ദകുമാറിനെ പരിഗണിച്ചതോടെയാണ് പ്രതിഷേധമുയര്‍ന്നത്.