kerala

കൊയിലാണ്ടിയില്‍ രോഗിയായ ചെറുപ്പക്കാരന്റെ അന്നം മുടക്കി സി പി എം ലോക്കല്‍ സെക്രട്ടറി

By webdesk18

October 08, 2025

കൊയിലാണ്ടി മൂടാടിയില്‍ രോഗിയായ ചെറുപ്പക്കാരന്റെ അന്നം മുടക്കി സി പി എം ലോക്കല്‍ സെക്രട്ടറി. രോഗിയായ ചെറുപ്പക്കാരന്‍ കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ കേരള ചിക്കന്‍ എന്ന സര്‍ക്കാറിന്റെ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള ചിക്കന്‍ ഷോപ്പ് തുടങ്ങാന്‍ ലൈസന്‍സ് ലഭിക്കാനുള്ള സഹായത്തിന് വേണ്ടി പ്രദേശത്തെ സി പി എം നേതാവിനെ സമീപിച്ചിരുന്നു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ആ പദ്ധതിയുടെ ലൈസന്‍സ് സ്വന്തം ഭാര്യയുടെ പേരിലേക്ക് മാറ്റി പാവപ്പെട്ട രോഗിയായ ചെറുപ്പക്കാരന്റെ അന്നം വഴിമുട്ടിച്ചിരിക്കുകയാണ് സി.പിഎം നേതാവ്.

മാസങ്ങളില്‍ ആലോചിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഒരു പദ്ധതി പ്ലാന്‍ ചെയ്ത് നടപ്പില്‍ വരുത്താന്‍ വേണ്ടി സഹായത്തിന് പോയപ്പോഴാണ് ഇങ്ങനെയൊരു ദുരനുഭവം നേരിടേണ്ടി വന്നത്. രോഗിയായ ചെറുപ്പക്കാരനോട് കടുത്ത വഞ്ചനയും മാപ്പര്‍ഹിക്കാത്ത പാതകവും ചെയ്ത സി പി എം നേതാവിനെ ജനം തിരിച്ചറിഞ്ഞ് ഒറ്റപെടുത്തണമെന്നും പൊതുപ്രവര്‍ത്തകനായി നടിച്ച് പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട അനുകൂല്യങ്ങള്‍ അടിച്ച് മാറ്റി സ്വന്തം കീശയിലേക്ക് ആക്കുന്ന പ്രദേശിക സിപി എം നേതാവിനെ ജനം തിരിച്ചറിയണമെന്നും വിഷയത്തില്‍ ശക്തമായി സമരവുമായി യൂത്ത് ലീഗ് മുന്നോട്ട് വരുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു