താനൂര്‍: പൊലീസ് സ്റ്റേഷനില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി താനൂര്‍ സി.ഐ അലവി കൈകൊട്ടിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറ. സംഭവത്തില്‍ അന്വേഷണം നടത്തി 24 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് ബെഹറ ആവശ്യപ്പെട്ടു.

താനൂര്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന വിവാദ സംഭവം ചന്ദ്രിക ഓണ്‍ലൈനിലൂടെയാണ് പുറം ലോകം അറിഞ്ഞത്.