ലാലീഗയില്‍ റയല്‍ ബെറ്റിസിനെതിരെ റയല്‍ മാഡ്രിഡിന്റെ തകര്‍പ്പന്‍ ജയം (1-6) തന്റെ ആഡംബര കാറായ ലംബോര്‍ഗിനി അവന്റഡോറിനൊപ്പം ആഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ . മത്സര ശേഷം, ലംബോര്‍ഗിനിക്കൊപ്പം തന്റെ ഇന്‍സറ്റഗ്രാം അക്കൗണ്ടില്‍ ക്രിസ്റ്റ്യാനോ പോസറ്റ് ചെയ്ത ചിത്രം. സ്പാനിഷ് ഭാഷയില്‍ ‘ബോം ഡിയ’ എന്ന് സുപ്രഭാതം നേരുകയും ചെയ്തു. 515 കിലോ വാട്ട് മുതല്‍ 552 കിലോ വാട്ട് വരെ കുതിര ശക്തിയുണ്ട് അവന്റഡോറിന്. രണ്ടര ലക്ഷത്തിലേറെ പൗണ്ട് അഥവാ 21 കോടി രൂപയിലേറെയാണ് ഇതിന്റെ വില.
സീസണില്‍ ഏഴു കളികളില്‍ നാലു ഗോളടിച്ച ക്രിസ്റ്റിയാനോ ചാമ്പ്യന്‍സ് ലീഗിലും ഗോള്‍ വേട്ട തുടരാനുറച്ച് ബുധനാഴ്ച ലെഗിയ വാര്‍സോവയെ നേരിടും. തുടരെ നാലു സമനിലകള്‍ക്കു ശേഷം അതിഗംഭീര വിജയം ആഘോഷിക്കാനായതിന്റെ ആഹ്ലാദത്തിലായിരുന്നു റയല്‍ മാഡ്രിഡ് താരങ്ങള്‍ ഇന്നലെ.

Bom dia 👍

A photo posted by Cristiano Ronaldo (@cristiano) on