india
ബി.ജെ.പി തോല്‍വിയില്‍ വിമര്‍ശനം; അയോധ്യയിലെ പൂജാരിയുടെ ഗണ്‍മാനെ പിന്‍വലിച്ചു
അയോധ്യയിലെ പ്രശസ്തമായ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയാണ് രാമക്ഷേത്രം ഉള്‍പ്പെട്ട ഫൈസാബാദില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിയില്‍ ഭരണകൂടത്തെ വിമര്‍ശിച്ചത്
അയോധ്യയിലെ രാമക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലെ കനത്ത തോല്‍വിയില്‍ വിമര്‍ശിച്ച പൂജാരിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ പിന്‍വലിച്ചു. അയോധ്യയിലെ പ്രശസ്തമായ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ മഹന്ത് രാജുദാസിനെതിരെയാണു നടപടിയെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം യു.പി മന്ത്രിമാരായ സൂര്യപ്രതാപ് ഷാഹിയും ജെയ്വീര്‍ സിങ്ങും വിളിച്ചുചേര്‍ത്ത തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു പ്രകോപനത്തിനിടയാക്കിയ സംഭവം.
യോഗത്തില്‍ വൈകിയെത്തിയ പൂജാരി ഫൈസാബാദിലെ ബി.ജെ.പി തോല്‍വിക്കുള്ള കാരണം നിരത്തി. ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയുടെ സിറ്റിങ് എം.പി ലല്ലു സിങ്ങിന്റെ പരാജയത്തിനു പിന്നിലെ പ്രധാന കാരണമെന്നായിരുന്നു വാദം. തോല്‍വിക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ജില്ലാ ഭരണകൂടത്തിനും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് രാമക്ഷേത്രത്തിനടുത്തുള്ള വ്യാപാരസ്ഥാപനങ്ങളും മറ്റും ഒഴിയണമെന്നു നിര്‍ദേശിച്ച് ഭരണകൂടം നോട്ടിസ് നല്‍കിയിരുന്നു. ക്ഷേത്രപരിസരത്തെ വികസന പ്രവൃത്തികള്‍ക്കായാണ് ഉത്തരവെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍, നടപടി ബി.ജെ.പിക്കെതിരെ ജനവികാരം ശക്തമാക്കാനാണ് ഇടയാക്കിയതെന്നും രാജുദാസ് വാദിച്ചു.
എന്നാല്‍, യോഗത്തിലുണ്ടായിരുന്ന ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാറിനു പൂജാരിയുടെ വാദങ്ങള്‍ പിടിച്ചില്ല. രാജുദാസിന്റെ വാദങ്ങള്‍ തള്ളി അദ്ദേഹം രംഗത്തെത്തുകയും ഇതു കൂടുതല്‍ വാഗ്വാദത്തിലേക്കു നയിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സൂപ്രണ്ടിനെ കൂട്ടി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഏതാനും മിനിറ്റുകള്‍ക്കു ശേഷം യോഗം നടക്കുന്ന ഹാളില്‍നിന്നു പുറത്തിറങ്ങിയ രാജുദാസിന് അറിയാനായത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ പിന്‍വലിച്ചെന്ന വിവരമാണ്.
സംഭവത്തില്‍ ആര്‍ക്കും പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പൂജാരി പ്രതികരിച്ചു. സന്ന്യാസിമാരുടെ സര്‍ക്കാരിലാണ് ഇത്തരത്തില്‍ സന്ന്യാസിമാര്‍ അപമാനിക്കപ്പെടുന്നതെന്ന് രാജുദാസ് പറഞ്ഞു.
രാജുദാസിനെതിരെ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ഗണ്‍മാന്മാരെ പിന്‍വലിക്കാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നുവെന്നാണ് സംഭവത്തില്‍ പ്രതികരണം തേടിയപ്പോള്‍ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞത്. 2013, 2017, 2023 വര്‍ഷങ്ങളിലായി രാജുദാസിനെതിരെ മൂന്ന് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ ആദ്യത്തെ 2 പേരെ നേരത്തെ തന്നെ പിന്‍വലിക്കുകയും ചെയ്തതാണെന്നും മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞു.
ജീവിതം അപകടത്തിലാണെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് രാജുദാസിന് ഗണ്‍മാന്മാരെ അനുവദിച്ചിരുന്നതെന്നും മജിസ്ട്രേറ്റ് പറഞ്ഞു. എന്നാല്‍, ജനങ്ങളെ ഭീഷണിപ്പെടുത്താനും മറ്റുമൊക്കെയായി ഇതിനെ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതി ലഭിച്ചിട്ടുണ്ട്. ഭരണകൂടത്തിനും അയോധ്യക്കാര്‍ക്കുമെതിരെ മോശം ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും മജിസ്ട്രേറ്റ് ആരോപിച്ചു.
തെരഞ്ഞെടുപ്പും വികസന പ്രവൃത്തികളും അവലോകനം ചെയ്യാനായി വിവിധ സംഘടനാ നേതാക്കളുടെയും ജില്ലാ ഭരണകൂട ഓഫിസര്‍മാരുടെയും യോഗമാണ് വിളിച്ചിരുന്നതെന്ന് യു.പി കൃഷി മന്ത്രി സൂര്യപ്രതാപ് ഷാഹി പറഞ്ഞു. യോഗത്തിലേക്ക് രാജുദാസിനു ക്ഷണമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യോഗത്തില്‍ പൂജാരിയും ജില്ലാ മജിസ്ട്രേറ്റും തമ്മില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
യു.പി ബി.ജെ.പി അധ്യക്ഷന്‍ ഭൂപേന്ദ്ര സിങ് ചൗധരിയുടെയും ബ്രജ് മേഖലാ അധ്യക്ഷന്‍ ദുര്‍വിജയ് സിങ് ഷാക്യയുടെയും നേതൃത്വത്തില്‍ ഫൈസാബാദ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച യോഗം വ്യാഴാഴ്ചയാണ് അവസാനിച്ചത്.
സിറ്റിങ് എം.പിയെന്ന നിലയ്ക്ക് ലല്ലു സിങ്ങിനെതിരെ ജനരോഷമുണ്ടായിരുന്നുവെന്നാണ് യോഗത്തിലെ ഒരു കണ്ടെത്തല്‍. ഇതോടൊപ്പം ബി.ജെ.പി 400 സീറ്റ് നേടിയാല്‍ ഭരണഘടന തിരുത്തുമെന്ന അദ്ദേഹത്തിന്റെ പരാമര്‍ശവും തിരിച്ചടിയായി. ഇതോടൊപ്പം പ്രാദേശിക ഭരണകൂടത്തിനെതിരായ ജനവികാരമെല്ലാം പാര്‍ട്ടി തോല്‍വിയില്‍ പ്രതിഫലിച്ചെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍..
ഫൈസാബാദില്‍ എസ്.പിയുടെ അവദേശ് പ്രസാദിനോട് 54,567 വോട്ടിനാണ് ലല്ലു സിങ് പരാജയപ്പെട്ടത്. ലോക്സഭാ പരിധിയിലുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ അയോധ്യ സദറില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നിലെത്താനായിരുന്നത്. ഇവിടെ തന്നെ 2019ലുണ്ടായിരുന്ന 25,587ന്റെ ഭൂരിപക്ഷം 4,667 ആയി കുത്തനെ ഇടിയുകയും ചെയ്തു.
india
പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്
ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊൽക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനാംശം പത്ത് ലക്ഷമയി ഉയർത്തണമെന്നാണ് ഹർജിയിലെ ആവശ്യം.
മകൾക്ക് മൂന്ന് ലക്ഷം രൂപയും തനിക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപയും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ പരിചരണത്തിന് 2.5 ലക്ഷം രൂപയും ഹസിൻ ജഹാന് 1.5 ലക്ഷം രൂപയും ജീവനാംശം നൽകാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹസിൻ സുപ്രീംകോടതിയെ സമീപിച്ചത്. ഷമിയുടെ സാമ്പത്തിക സ്ഥിതിയും ജീവിതശൈലിയും കണക്കിലെടുക്കുമ്പോൾ നിലവിലെ തുക തീർത്തും അപര്യാപ്തമാണെന്നാണ് ഹസിൻ ജഹാന്റെ വാദം.
ഹർജിയിൽ ഷമിക്കും പശ്ചിമബംഗാൾ സർക്കാരിനും ജഡ്ജിമാരായ മനോജ് മിശ്ര, ഉജജയ്ൽ ഭുവിയാൻ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. ഇരു കക്ഷികളോടും നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. 2021–22 ലെ ആദായനികുതി റിട്ടേൺ പ്രകാരം ഷമിയുടെ വാർഷിക വരുമാനം ഏകദേശം 48 രൂപ കോടിയാണെന്നും ഹർജിയിൽ ഹസിൻ ചൂണ്ടിക്കാണിക്കുന്നു. റേഞ്ച് റോവർ, ജാഗ്വാർ, മെഴ്‌സിഡസ്, ഫോർച്യൂണർ തുടങ്ങിയ ആഡംബര വാഹനങ്ങൾ ഷമിയുടെ കൈവശമുണ്ടെന്നും ഹർജിയിൽ ഹസിൻ പറയുന്നു.
2018ലാണ് ഷമിക്കെതിരെ ഗാർഹിക പീഡനവും പീഡനവും ആരോപിച്ച് ജഹാൻ രംഗത്തെത്തുന്നത്. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ഷമിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിചാരണ കോടതി മകൾക്ക് പ്രതിമാസം 80,000 രൂപ അനുവദിച്ചെങ്കിലും ഹസിന് ജീവനാംശം നിഷേധിച്ചിരുന്നു. പിന്നീട് 2023 ൽ സെഷൻസ് കോടതി ഹസിന് 50,000 രൂപയും മകൾക്ക് 80,000 രൂപയും ജീവിനാംശം നൽകാൻ വിധിച്ചു. 2025 ജൂലൈ 1 ന് കൊൽക്കത്ത ഹൈക്കോടതി തുക യഥാക്രമം ഹസിന് 1.5 ലക്ഷം രൂപയും മകൾക്ക് 2.5 ലക്ഷം രൂപയായും വർദ്ധിപ്പിക്കുകയായിരുന്നു. ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
india
ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു, ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടില്‍ ബിജെപിക്ക് എതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വോട്ടുള്ള ബിജെപി നേതാക്കള്‍ ബിഹാറില്‍ ഇന്നലെ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്‌തെന്നാണ് പുതിയ ആരോപണം. ബിഹാറിലെ ബങ്കയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ പുതിയ ആക്ഷേപം.
ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്തതായി എനിക്ക് മനസ്സിലായെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി എന്നാല്‍ ആരുടെയും പേരെടുത്ത് പറഞ്ഞില്ല. ഹരിയാനയിലെ 2 കോടി വോട്ടര്‍മാരില്‍ 29 ലക്ഷം വോട്ടര്‍മാര്‍ വ്യാജന്മാരായിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ബിജെപി വോട്ട് മോഷണം നടത്തി. ബിഹാറിലും ഇത് ആവര്‍ത്തിക്കാനാണ് ശ്രമം. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഇതിന് അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ട് മോഷണം നടന്നതിന് തെളിവുകള്‍ ഹാജരാക്കിയതായും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒളിച്ചോടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇനിയും തെളിവുകള്‍ പുറത്തുവിടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
india
ഓണ്‍ലൈന്‍ ഗെയിം ‘ റെഡി അണ്ണ’ വഴി 84 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് ; 12 പേര്‍ പിടിയില്‍
സാക്കിനാക്കയിലെ ഒരു ഹോട്ടലില്‍ സബ് ഇന്‍സ്‌പെക്ടര്‍ സാഗര്‍ ജാദവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
നവിമുംബൈ: നിരോധിത ഓണ്‍ലൈന്‍ ഗെയിം ആപ്പ് ‘റെഡി അണ്ണ’ ഉപയോഗിച്ച് രാജ്യത്താകെ 84 കോടി രൂപയുടെ വന്‍സൈബര്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ 12പേരെ നവിമുംബൈ പോലീസ് സൈബര്‍ വിഭാഗം അറസ്റ്റ് ചെയ്തു. രാജ്യത്ത് മൊത്തം 393 കേസുകളിലാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുംബൈയില്‍ നടന്ന പ്രത്യേക ഓപ്പറേഷനില്‍ മുഹമ്മദ് മസൂദ് അബ്ദുള്‍ വസീം (28), അബ്ദുള്ള ലാരെ അഹമ്മദ് ഷെയ്ഖ് (24), നൂര്‍ ആലം ആഷിഖ് അലി ഖാന്‍ (42), മനീഷ് കോട്ടേഷ് നന്ദല (30) എന്നിവരെ പൊലീസ് പിടികൂടി. ഇവരില്‍ രണ്ടുപേര്‍ ദുബായില്‍ താമസിക്കുന്നവരാണെന്ന് പൊലീസ് വ്യക്തമക്കി. സാക്കിനാക്കയിലെ ഒരു ഹോട്ടലില്‍ സബ് ഇന്‍സ്‌പെക്ടര്‍ സാഗര്‍ ജാദവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രധാന പ്രതികളായി ബെംഗളൂരു സ്വദേശി വസീമിനെയും ദുബായില്‍ താമസിക്കുന്ന മൊഹ്‌സിനിനെയും സഫറിനെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വസീമില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, പാസ്‌പോര്‍ട്ട്, യുഎഇ ഐഡി കാര്‍ഡ്, ഏഴ് സിം കാര്‍ഡുകള്‍ തുടങ്ങിയ രേഖകളും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ പേരില്‍ വന്‍ തുക വാഗ്ദാനം ചെയ്ത് ആളുകളെ വലയിലാക്കുകയായിരുന്നു സംഘത്തിന്റെ രീതി. കേസില്‍ മറ്റ് നാല് പ്രതികളെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
-
kerala2 days agoദേവസ്വം ബോര്‍ഡ് കാലാവധി നീട്ടാനുള്ള നീക്കം സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാന്‍; സണ്ണി ജോസഫ്
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
kerala2 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News2 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
kerala2 days agoകുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മാതാവ് അറസ്റ്റില്‍
-
india2 days agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
-
News2 days agoസൂപ്പര്‍ കപ്പ്: മുഹമ്മദന്‍സ് എസ്എസിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം
-
News2 days ago‘ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല’; അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ ഹസ്തദാനരീതി തുടരും

