ഹവാന: സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് ക്യൂബന്‍ പ്രസിന്റ് മിഗുവല്‍ ഡയസ് കാനല്‍. രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തെ തടസ്സങ്ങള്‍ കൂടാതെ അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാനല്‍ വ്യക്തമാക്കി. ക്യൂബയില്‍ കാസ്‌ട്രോ യുഗത്തിന് അന്ത്യം കുറിച്ച് ഏപ്രില്‍ 19നാണ് റൗള്‍ കാസ്‌ട്രോയില്‍നിന്ന് കാനല്‍ ചുമതലയേറ്റെടുത്തത്. സ്വവര്‍ഗവിവാഹ വിഷയത്തില്‍ ക്യൂബ ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടിന് വിരുദ്ധമാണ് കാനലിന്റെ പ്രസ്താവന. 1959ലെ ക്യൂബന്‍ വിപ്ലവത്തിനുശേഷം സ്വവര്‍ഗാനുരാഗികള്‍ ശിക്ഷാനടപടി നേരിട്ടിരുന്നു.