Film

നടി അനുപമ പരമേശ്വരനെതിരെ സൈബര്‍ ആക്രമണം; ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി

By webdesk18

November 09, 2025

നടി അനുപമ പരമേശ്വരന്‍ക്കെതിരേ നടക്കുന്ന സംഘടിത ഓണ്‍ലൈന്‍ കാമ്പയിനില്‍ നിന്ന് സംരക്ഷണം തേടി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.

ആദ്യത്തില്‍ സാധാരണ ട്രോളിങ് എന്ന് കരുതിയതെങ്കിലും, പിന്നീട് അത് അപമാനിക്കുന്നതും മാനസികമായി തകര്‍ക്കുന്നതുമായ സംഘടിത ശ്രമം ആണെന്ന് അനുപമ വ്യക്തമാക്കി.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ അനുചിതവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നുണ്ടെന്നും എന്റെ ശ്രദ്ധയില്‍പ്പെട്ടു’ -ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അനുപമ എഴുതി. പോസ്റ്റുകളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്‍ലൈനിലെ ഇത്തരം ആക്രമണം വളരെ ദുഃഖകരമാണെന്നും താരം എഴുതി.

അന്വേഷണത്തില്‍ ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി ആണെന്ന് കണ്ടെത്തി. യുവതിയുടെ ഭാവി കണക്കിലെടുത്ത് ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലെന്ന് നടി തീരുമാനിച്ചു.