Connect with us

crime

സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; 2023ല്‍ ഇതുവരെ ലഭിച്ചത് 960 പരാതികള്‍

യുവതീ യുവാക്കളാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത്.

Published

on

കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു. 2016 മുതല്‍ 2023 വരെയുള്ള കണക്ക് പ്രകാരം കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലോണ്‍ ആപ്പ്, ഓണ്‍ലൈന്‍ ജോബ്, ബാങ്ക് അക്കൗണ്ട് കയ്‌വശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. യുവതീ യുവാക്കളാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കും കൂടുതലാണ്.

സംസ്ഥാനത്ത് ദിനംപ്രതി സൈബര്‍ കുറ്റ കൃത്യങ്ങള്‍ കൂടുകയാണ്. ചീറ്റിങ്ങ് കേസുകളും, സാമ്പത്തിക തട്ടിപ്പുകളുമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നത്. 2016ല്‍ 283 സൈബര്‍ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2017ല്‍ അത് 320 ആയി ഉയര്‍ന്നു. 2018ല്‍ 340 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ തൊട്ടടുത്ത വര്‍ഷം 2019ല്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നേരിയ കുറവ് രേഖപ്പെടുത്തി 307 ആയി. 2020ല്‍ 426 കേസുകളും 2021ല്‍ 626 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ 815 കേസുകളും 2023 ഓഗസറ്റ് മാസം വരെയുള്ള കണക്ക് പ്രകാരം 960 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അംഗീകാരമില്ലാത്ത ലോണ്‍ ആപ്പ് കേസുകളാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം ചതിയില്‍ പെട്ടാല്‍ ഉടന്‍ തന്നെ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടാല്‍ പ്രശ്‌ന പരിഹാരം ഉണ്ടാകും. കൂടാതെ കെ.എസ്.ബിയുടെ പേരില്‍, ഒ.എല്‍.എക്‌സിന്റ പേരില്‍ എല്ലാം ഇത്തരം തട്ടിപ്പുകള്‍ പെരുകുകയാണ്. കഴിഞ്ഞ ദവസം കോഴിക്കോട് സ്വദേശിയായ ബിസിനസ്സുകാരന് 3 കോടിയിലധികം രൂപയാണ് നഷ്ടമായത്.

crime

മദ്യപാനി തിരുവല്ലയിൽ യുവതിയെ ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു

ദ്യാപാനിയായ തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്.

Published

on

തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു. മദ്യാപാനിയായ തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. നേരത്തെ ഇയാൾ മദ്യപിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തിയ ബഹളം വെച്ചിരുന്നു. തുടർന്ന് ബൈക്ക് വാങ്ങിവെച്ച് പൊലീസുകാർ മടക്കി അയച്ചിരുന്നു.

തുടർന്ന് തിരുവല്ല ന​ഗരത്തിലെ പ്രധാന റോഡിലേക്കെത്തിയ ജോജോ ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളെന്ന് പൊലീസ് വ്യക്തമാക്കി. ജോജോയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു.

Continue Reading

crime

കൊല്ലത്ത് അരുംകൊല: ഭാര്യയെയും മകളെയും കഴുത്തറുത്ത് ഗൃഹനാഥന്‍

കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍

Published

on

കൊല്ലം: ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. പരവൂര്‍ പൂതക്കുളം കൃഷിഭവന് സമീപം ഇന്ന് രാവിലോടെയാണ് സംഭവം. കൃത്യം നടത്തിയത് പരവൂര്‍ സ്വദേശി ശ്രീജുവാണ്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ഗൃഹനാഥനും മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷമാണ് ഇയാള്‍ കഴുത്തറുത്തത്. അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ രാവിലെ ഇവര്‍ വീട് തുറക്കാത്തതില്‍ സംശയിച്ച് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെയും കൊട്ടിയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനേഴുകാരനായ ശ്രീരാഗിന്റെയും നില അതീവ ഗുരുതരമാണ്.എന്നാല്‍ ഭാര്യയുടെയും മകളുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ പ്രീത(39),മകള്‍ ശ്രീനന്ദ(14)എന്നിവരാണ് മരിച്ചത്.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

Trending