കൊച്ചി: ഇറക്കം കുറഞ്ഞ വസ്ത്രമിട്ട നടി അനശ്വര രാജന് നേരെ സൈബര്‍ ആക്രമണം. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അനശ്വര അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പലരേയും പ്രകോപിപ്പിച്ചിരിക്കുന്നത്. ഇത് നമ്മുടെ സംസ്‌ക്കാരത്തിന് ചേരുന്നതല്ലെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ വിമര്‍ശനം.

’18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ’ ‘ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല’, ‘അടുത്തത് എന്ത് വസ്ത്രമാണ്..’ ഇങ്ങനെ പോകുന്ന കമന്റുകള്‍. നാടന്‍ വേഷങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേണ്‍ ലുക്കാണ് സോഷ്യല്‍ മീഡിയ ആങ്ങളമാരെ ചൊടിപ്പിച്ചത്.

അതേസമയം, അനശ്വരയെ പിന്തുണച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. ആ പെണ്‍കുട്ടി അവര്‍ക്കിഷ്ടമുള്ളതിട്ടാല്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം എന്നു നിരവധി പേര്‍ ചോദിക്കുന്നുണ്ട്.

കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. നേരത്തേ ദാവണിയിലും പട്ടുപാവാടയിലുമുളള അനശ്വരയുടെ ഫോട്ടോഷൂട്ടിന് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടിയായിരുന്നു.