പ്രചാരണത്തിനിടെ വട്ടിയൂര്‍കാവില്‍ ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂര്‍ മധു (58) കുഴഞ്ഞു വീണു മരിച്ചു. മുന്‍ എഐസിസി അംഗമാണ്. ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍തന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാവല്ലൂര്‍ പട്ടികജാതി വെല്‍ഫെയര്‍ സഹകരണ സംഘം, വട്ടിയൂര്‍ക്കാവിലെ സ്വതന്ത്ര്യസമര സമ്മേളന സ്മാരകസമിതി, പ്രിയദര്‍ശിനി സാംസ്‌കാരിക സമിതി എന്നിവയുടെ പ്രസിഡന്റായി മധു സേവനമനുഷ്ഠിച്ചിട്ടുണ്ട്. മരണത്തെ തുടര്‍ന്ന് യുഡിഎഫിന്റെ പ്രചരണ പരിപാടികള്‍ നിര്‍ത്തിവെച്ചു. കാവല്ലൂര്‍ മധുവിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.