Connect with us

india

ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം ബി.ജെ.പിയെ തിരിച്ചടിച്ചു; റിപ്പോര്‍ട്ട്

ആദ്യഘട്ടങ്ങളില്‍ ബി.ജെ.പി തങ്ങളുടെ വോട്ടുവിഹിതം നിലനിര്‍ത്തിയിരുന്നെങ്കിലും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ എന്‍.ഡി.എ സഖ്യകക്ഷികള്‍ പിന്തള്ളപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പ്രതിപക്ഷത്തിന് അനുകൂലമായെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ടങ്ങളില്‍ ബി.ജെ.പി തങ്ങളുടെ വോട്ടുവിഹിതം നിലനിര്‍ത്തിയിരുന്നെങ്കിലും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ എന്‍.ഡി.എ സഖ്യകക്ഷികള്‍ പിന്തള്ളപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

77 ദിവസങ്ങള്‍ക്കിടയില്‍ ഏഴ് ഘട്ടങ്ങളായി വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം തങ്ങള്‍ക്ക് അനുകൂലമാണെന്ന് ബി.ജെ.പി വിശ്വസിച്ചിരിക്കെയാണ് റിപ്പോര്‍ട്ടിനെ സാധുകരിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ 37 ശതമാനം വോട്ടുവിഹിതം ആദ്യവാരത്തില്‍ തന്നെ പാര്‍ട്ടി മറികടക്കുമെന്ന് ലോക്നീതി-സി.എസ്.ഡി.എസ് കോ-ഡയറക്ടര്‍ സഞ്ജയ് കുമാര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.

എന്നാല്‍ ആദ്യഘട്ടത്തിന് ശേഷം ബി.ജെ.പിയുടെ വോട്ടുവിഹിതത്തില്‍ 5 മുതല്‍ ആറ് ശതമാനം വരെ വ്യത്യാസമുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ 2014ലെ വോട്ട് വിഹിതമായ 31 ശതമാനത്തിലേക്ക് ബി.ജെ.പി തള്ളപ്പെട്ടിരിക്കാമെന്നും ലോക്നീതി വിലയിരുത്തുന്നു.

എന്‍.ഡി.എ 400 സീറ്റും ബി.ജെ.പി 370ല്‍ അധികം സീറ്റുകളും നേടുമെന്ന പാര്‍ട്ടിയുടെ പ്രചരണം വോട്ടര്‍മാരുടെ ഉള്ളില്‍ ഭയം വളര്‍ത്തിയെന്നും സഞ്ജയ് കുമാര്‍ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം നേടിയാല്‍ മോദിയ്ക്ക് അനായാസമായി ഭണഘടനയെ അട്ടിമറിക്കാന്‍ കഴിയുമെന്ന ചിന്ത വോട്ടര്‍മാരില്‍ ഉണ്ടായെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ബി.ജെപിക്ക് പ്രതികൂലമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും പ്രചരണം ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലുമുള്ള വോട്ടര്‍മാരെ വലിയ രീതിയില്‍ സ്വാധീനിക്കുകയുമുണ്ടായി. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മണ്ഡലങ്ങളില്‍ നിന്ന് ബി.ജെ.പിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ വടക്കുപടിഞ്ഞാറന്‍ മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം കുറഞ്ഞേക്കാമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ദി ഹിന്ദു അടക്കമുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് ലോക്നീതി പോസ്റ്റ് പോള്‍ സര്‍വേ നടത്തുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളെക്കാള്‍ വിശ്വസനീയമാണ് പോസ്റ്റ് പോള്‍ സര്‍വേ എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

india

മുന്നറിയിപ്പുകള്‍ അവഗണിച്ച് വെള്ളച്ചാട്ടത്തില്‍ ഇറങ്ങി; വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യൂട്യൂബറെ കാണാതായി

ബെര്‍ഹാംപൂരില്‍ നിന്നുള്ള 22കാരനായ യൂട്യൂബര്‍ സാഗര്‍ കുണ്ടു എന്നയാളാണ് ആണ് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടത്.

Published

on

ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തില്‍ യൂട്യൂബര്‍ ഒഴുക്കില്‍പ്പെട്ടു. ബെര്‍ഹാംപൂരില്‍ നിന്നുള്ള 22കാരനായ യൂട്യൂബര്‍ സാഗര്‍ കുണ്ടു എന്നയാളാണ് ആണ് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം.

അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും അതെല്ലാം അവഗണിച്ച് വെള്ളച്ചാട്ടത്തിന് നടുവില്‍ നിന്ന് വീഡിയോ പകര്‍ത്തുന്നതിനിടെ പെട്ടെന്ന് ഇയാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ക്യാമറമാനായ സുഹൃത്ത് അഭിജിത് ബെഹ്‌റയും അപകടത്തില്‍പ്പെട്ട സാഗറിന്റെ കൂടെ ഉണ്ടായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കോരാപുട്ടിലെ ലാംതട്ട് പ്രദേശത്ത് അണക്കെട്ടിന്റെ താഴെയുള്ള ആളുകള്‍ക്ക് അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയിലാണ് സാഗര്‍ ഒറ്റപ്പെട്ടത്. അധികനേരം ബാലന്‍സ് ചെയ്യാനാകാതെ അദ്ദേഹം ഒഴുക്കില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളും ഒഡിആര്‍എഫ് ടീമുകളും സാഗറിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Continue Reading

india

വൈകല്യമുള്ള വ്യക്തികളെ പരിഹസിച്ചാല്‍ പിഴ ചുമത്തും; ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സുപ്രിംകോടതി

വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ അവതാരകനായ സമയ് റെയ്‌ന ഉള്‍പ്പെടെ അഞ്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

Published

on

വൈകല്യമുള്ള ആളുകളെ പരിഹസിച്ചാല്‍ പിഴ ചുമത്തുമെന്ന് ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും യുട്യൂബര്‍മാര്‍ക്കും മുന്നറിയിപ്പുമായി സുപ്രിംകോടതി. വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ അവതാരകനായ സമയ് റെയ്‌ന ഉള്‍പ്പെടെ അഞ്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു. യുട്യൂബര്‍ രണ്‍വീര്‍ അലഹബാദിയക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം.

ഇത്തരത്തില്‍ വൈകല്യമുള്ള ആളുകള്‍ക്ക് നേരെ പരാമര്‍ശം നടത്തിയ യുട്യൂബര്‍മാരും ഇന്‍ഫ്‌ലുവന്‍സര്‍മാരും എത്രയും പെട്ടെന്ന് ഖേദപ്രകടനം നടത്തണമെന്നും ഇല്ലെങ്കില്‍ പിഴശിക്ഷ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

വൈകല്യമുള്ള ആളുകളുടെ അവകാശങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താന്‍ എന്ത് ചെയ്തുവെന്ന് വിശദീകരിക്കാന്‍ രണ്‍വീര്‍ ഉള്‍പ്പടെയുള്ള ഇന്‍ഫ്‌ലുവന്‍സര്‍മാരോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.

കൊമേഡിയന്‍ സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയിലായിരുന്നു രണ്‍വീര്‍ അലഹബാദിയ നടത്തിയ പരാമര്‍ശം വിവാദമായത്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

Continue Reading

india

രാജസ്ഥാനില്‍ വന്‍ മഴക്കെടുതി; സുര്‍വാള്‍ അണക്കെട്ട് കരകവിഞ്ഞ് ഭൂമിയുടെ വലിയൊരു ഭാഗം ഗര്‍ത്തമായി മാറി

രാജസ്ഥാനില്‍ വന്‍ മഴക്കെടുതിയില്‍ സവായ് മധോപൂര്‍ ജില്ലയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു.

Published

on

രാജസ്ഥാനില്‍ വന്‍ മഴക്കെടുതിയില്‍ സവായ് മധോപൂര്‍ ജില്ലയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് സുര്‍വാള്‍ അണക്കെട്ട് കരകവിഞ്ഞൊഴുകിയതാണ് ദുരിതത്തിന് കാരണം. നിരവധി ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്.

സുര്‍വാള്‍, ധനോലി, ഗോഗോര്‍, ജാദവത, ശേഷ, മച്ചിപുര എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയില്‍പ്പെട്ടു. ജനം കൂട്ടത്തോടെ പലായനം ചെയ്തു. ഗതാഗതയോഗ്യമല്ലാത്ത റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒലിച്ചുപോയതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

കനത്ത മഴയും അതിനെത്തുടര്‍ന്നുണ്ടായ പ്രളയവും രാജസ്ഥാനിലെ അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ക്കൊപ്പം, മോശം ഡ്രെയിനേജ് സംവിധാനങ്ങള്‍ പോലുള്ള മാനുഷികമായ അപാകതകളും ഈ പ്രതിസന്ധിക്ക് കാരണമാവുന്നുണ്ട്.

മഴയെത്തുടര്‍ന്ന് ജയ്പൂരിലെ പ്രധാന റോഡായ ജയ്പൂര്‍ റോഡ് സര്‍വീസ് ലെയ്ന്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലകപ്പെട്ടു. പലയിടത്തും ജലനിരപ്പ് രണ്ടടി വരെ ഉയര്‍ന്നത് നിരവധി റെസിഡന്‍ഷ്യല്‍ കോളനികളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തി. റോഡുകള്‍ക്ക് പുറമെ, വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും വെള്ളം കയറിട്ടുണ്ട്.

വെള്ളപ്പൊക്കത്തിന് ഒരു പ്രധാന കാരണം ഡ്രെയിനേജ് സംവിധാനങ്ങളുടെ മോശം പരിപാലനമാണെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍ എച്ച് എ ഐ) നിര്‍മ്മിച്ച ഡ്രെയിനേജ് സംവിധാനങ്ങള്‍ തകരാറിലായതാണ് വെള്ളക്കെട്ട് കൂടാന്‍ കാരണമെന്നും അവര്‍ പറയുന്നു. ലാല്‍സോട്ട് ബൈപാസ് കല്‍വെര്‍ട്ടില്‍ വലിയ വെള്ളക്കെട്ടും റോഡില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്.

Continue Reading

Trending